Quantcast

അഫ്ഗാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്ക് ദൗർഭാഗ്യകരമെന്ന് ബഹ്‌റൈൻ

MediaOne Logo

Web Desk

  • Published:

    27 Dec 2022 4:49 PM IST

അഫ്ഗാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ   വിലക്ക് ദൗർഭാഗ്യകരമെന്ന് ബഹ്‌റൈൻ
X

അഫ്ഗാനിൽ പെൺകുട്ടികൾക്ക് വാഴ്‌സിറ്റി വിദ്യാഭ്യാസം വിലക്കിയത് ദൗർഭാഗ്യകരമാണെന്ന് ബഹ്‌റൈൻ പ്രതികരിച്ചു. ഇത്തരമൊരു തീരുമാനം അഫ്ഗാൻ സർക്കാർ സ്വീകരിക്കാൻ പാടില്ലായിരുന്നു.

വിദ്യാഭ്യാസ അവകാശം, മനുഷ്യാവകാശം, അവസര സമത്വം എന്നിവക്ക് എതിരായ തീരുമാനമാണിത്. രാജ്യത്തിന്റെ വളർച്ചയിലും പുരോഗതിയിലും സ്ത്രീകൾക്ക് ശക്തമായ പങ്ക് വഹിക്കാൻ കഴിയുമെന്നതും മറക്കാൻ പാടില്ലാത്ത കാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

TAGS :

Next Story