Quantcast

ബഹ്‌റൈനിൽ പുതിയ റസിഡന്‍സ് പെർമിറ്റ് സ്റ്റിക്കർ

മുൻകൂട്ടി ബുക്ക് ചെയ്യാതെ സ്റ്റാമ്പ് ചെയ്യാം. പെർമിറ്റ് കാലാവധിക്കുള്ളിൽ പഴയ സ്റ്റിക്കറിനും സാധുത

MediaOne Logo

Web Desk

  • Published:

    9 July 2021 12:39 AM IST

ബഹ്‌റൈനിൽ പുതിയ റസിഡന്‍സ് പെർമിറ്റ് സ്റ്റിക്കർ
X

ബഹ്‌റൈനിൽ പ്രവാസികൾക്ക് പുതിയ റസിഡന്‍സ് പെർമിറ്റ് സ്റ്റിക്കർ വരുന്നു. ഈ മാസം 11 മുതലാണ് രാജ്യത്ത് കഴിയുന്ന പ്രവാസികൾക്ക് പുതിയ റസിഡന്‍സ് പെർമിറ്റ് സ്റ്റിക്കർ കൊണ്ടുവരന്നതെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, റസിഡന്‍സ് പെർമിറ്റ് കാലഹരണപ്പെടുന്നതുവരെ പഴയ സ്റ്റിക്കറിന് സാധുതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കാലാവധി കഴിയുന്നതുവരെ സ്റ്റിക്കർ മാറ്റേണ്ട ആവശ്യമില്ലെന്ന് അധികൃതർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുൻകൂട്ടി അപ്പോയിൻമെന്റ് ബുക്ക് ചെയ്യാതെ ഏതെങ്കിലും ബ്രാഞ്ചിൽനിന്ന് റസിഡൻസ് സ്റ്റിക്കർ സ്റ്റാമ്പ് ചെയ്യാൻ കഴിയും. കൂടാതെ, വിമാനത്താവളത്തിലെയും തുറമുഖത്തിലെയും എക്‌സിറ്റ് പോയിന്റുകളിലും റസിഡൻസ് പെർമിറ്റ് സ്റ്റിക്കർ പതിക്കാൻ സാധിക്കും.

TAGS :

Next Story