Quantcast

അമേരിക്കയുമായി ബഹ്റൈൻ വ്യാപാര സഹകരണം വർധിപ്പിക്കും

MediaOne Logo

Web Desk

  • Published:

    22 Feb 2022 11:15 AM GMT

അമേരിക്കയുമായി ബഹ്റൈൻ  വ്യാപാര സഹകരണം വർധിപ്പിക്കും
X

മനാമ: അമേരിക്കയുമായി വ്യാപാര, നിക്ഷേപ, സാമ്പത്തിക സഹകരണം ശക്​തമാക്കുന്നതിന്​ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ്​ യോഗത്തിൽ അമേരിക്കൻ വ്യാപാര മേഖലയുടെ പ്രാധാന്യം എടുത്തു പറഞ്ഞു. സാമ്പത്തിക ഉത്തേജന പാക്കേജുമായി ബന്ധപ്പെട്ട്​ വ്യവസായ മേഖലയിൽ കൂടുതൽ നിക്ഷേപവും പദ്ധതികളുമു​ണ്ടാകേണ്ടതി​െൻറ ആവശ്യവും ഊന്നിപ്പറഞ്ഞു.

മന്ത്രിസഭാ യോഗത്തിൽ സ്​ഥാപക ദിനം ആഘോഷിക്കുന്ന സൗദി അറേബ്യൻ ജനതക്കും ഭരണാധികാരികൾക്കും കാബിനറ്റ്​ ആശംസകൾ നേർന്നു. ബഹ്​റൈനും സൗദിയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഈയടുത്ത കാലത്ത്​ കൂടുതൽ മെച്ച​പ്പെട്ടിട്ടുണ്ടെന്ന്​ വിലയിരുത്തി. സൗദി ഭരണാധികാരി കിങ്​ സൽമാൻ ബിൻ അബ്​ദുൽ അസീസ്​ ആൽ സുഊദ്​, കിരീടാവകാശി പ്രിൻസ്​ മുഹമ്മദ്​ ബിൻ സൽമാൻ എന്നിവരുടെ കീഴിൽ രാജ്യത്തിന്​ കൂടുതൽ പ​ുരോഗതിയും വളർച്ചയും നേടാനാക​ട്ടെയെന്ന്​ ആശംസിച്ചു.

61ാമത്​ ദേശീയ ദിനമാഘോഷിക്കുന്ന കുവൈത്തിനും ഭരണാധികാരികൾക്കും ജനതക്കും​ കാബിനറ്റ്​ ആശംസകൾ നേർന്നു. രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്കും വളർച്ചയിലേക്കും നയിക്കാൻ ഭരണാധികാരി ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, കിരീടാവകാശി ശൈഖ്​ മശ്​അൽ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ എന്നിവർക്ക്​ സാധ്യമാക​​ട്ടെ​െയന്നും ആശംസിച്ചു.

ഉക്രൈനിൽ യുദ്ധാന്തരീക്ഷം ഒഴിവാക്കാനും സമാധാനത്തി​െൻറ പാതയിലൂടെ മുന്നോട്ടു പോകാനും കഴിയ​ട്ടെയെന്ന്​ കാബിനറ്റ്​ ആശംസിച്ചു. നയതന്ത്രപരവും സാമധാനപൂർണവുമായ പരിഹാരമാണ്​ ബഹ്​റൈൻ താൽപര്യപ്പെടുന്നത്​.

പാസ്​പോർട്ട് ആൻറ്​ റെസിഡൻറ്​സ്​ അ ഫയേഴ്​സ്​ അതോറിറ്റി സേവനങ്ങൾ മെച്ചചപ്പെടുത്തുന്നതി​െൻറ ഭാഗമായി 24 പദ്ധതികൾ പ്രഖ്യാപിച്ചു. നിരവിവിധ മേഖലകളിൽ ബഹ്​റൈ​െൻറ മൽസരാധിഷ്​ഠിധ മുന്നേറ്റം സാധ്യമാക്കാൻ ഇതുപകരിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായി അംഗങ്ങൾ പറഞ്ഞു. ഇലക്​ട്രോണിക്​-ദ്രുത പാസ്​പോർട്ട്​, കിങ്​ ഫഹദ്​ കോസ്​വെ പാസ്​പോർട്ട്, മൾട്ടിപ്പ്​ൾ വിസയുടെ ചാർജ്​ കുറക്കുക തുടങ്ങിയ പദ്ധതികളാണ് ഇതി​ൽ പ്രഖ്യാപിച്ചിട്ടുള്ളത്​.

കാലാവസ്​ഥാ വ്യതിയാനം നേരിടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി 2035 ഓടെ രാജ്യത്തെ വൃക്ഷങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതിന്​ വനവൽക്കരണ പദ്ധതി ശക്​തമാക്കാനും യോഗത്തിൽ തീരുമാനിച്ചു. ഹരിത വിസ്​തൃതി വർധിപ്പിക്കുന്നതിന്​ സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുന്നതിനും നിർദേശമുണ്ട്​. വിവിധ മന്ത്രിമാർ പ​ങ്കെടുത്ത സമ്മേളനങ്ങളുടെ റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു.

TAGS :

Next Story