Quantcast

അധ്യയന വർഷാരംഭം; ബഹ്‌റൈനിൽ സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകി

MediaOne Logo

Web Desk

  • Published:

    31 Aug 2022 12:09 PM IST

അധ്യയന വർഷാരംഭം; ബഹ്‌റൈനിൽ സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകി
X

ബഹ്‌റൈനിൽ പുതിയ അധ്യയന വർഷാരംഭത്തിൽ സ്‌കൂളുകൾക്ക് സമീപം സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 350 സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകി. സ്‌കൂളുകൾക്ക് മുന്നിൽ ട്രാഫിക് നിയന്ത്രിക്കാൻ ചുമതലയേൽപ്പിക്കപ്പെട്ടവർക്കായിരുന്നു പരിശീലനം.

ട്രാഫിക് ഡയരക്ടറേറ്റുമായി സഹകരിച്ച് സ്‌കൂൾ സുരക്ഷാ വിഭാഗത്തിലെ ട്രെയ്‌നിങ് യൂണിറ്റാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഈസാ ടൗണിലെ വിദ്യാഭ്യാസ മന്ത്രാലയ ഹാളിൽ നടന്ന പരിശീലനത്തിൽ ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി.

TAGS :

Next Story