Quantcast

ബഹ്‌റൈനിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    23 Nov 2022 7:40 AM GMT

ബഹ്‌റൈനിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു
X

ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിസഭ പുനഃസംഘടനയിൽ മൂന്ന് മന്ത്രിമാർക്ക് സ്ഥാനചലനം. വിദ്യഭ്യാസ മന്ത്രി ഡോ. മാജിദ് അലി അന്നുഐമിക്ക് പകരം ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅയെയും വാണിജ്യ, വ്യവസായ മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനിക്ക് പകരം അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റുവിനെയും യുവജന കാര്യ മന്ത്രി അയ്മൻ ബിൻ തൗഫീഖ് അൽ മുഅയ്യദിന് പകരം റവാൻ ബിൻത് നജീബ് തൗഫീഖിയെയും നിശ്ചയിച്ചു.

മറ്റ് മന്ത്രിമാർക്ക് മാറ്റമില്ല. ഏറ്റവുമവസാനം ജൂൺ മാസത്തിലാണ് മന്ത്രിസഭയിൽ വലിയ അഴിച്ചുപണിയുണ്ടായത്. ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് ഉപപ്രധാനമന്ത്രി.

കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ (ആഭ്യന്തരം), ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി (വിദേശകാര്യം), ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ (ധനകാര്യം), ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ (തൊഴിൽ), ഗാനിം ബിൻ ഫദ്ൽ അൽ ബൂഐനൈൻ (ശൂറ, പാർലമെന്റ് കാര്യം), ലഫ്. ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി (പ്രതിരോധം), വാഇൽ ബിൻ നാസിർ അൽ മുബാറക് (മുനിസിപ്പൽ, കാർഷികം), ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന (എണ്ണ, പരിസ്ഥിതി കാര്യം), മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി (ടെലികോം, ഗതാഗതം), ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് (പൊതുമരാമത്ത്), യൂസുഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫ് (നിയമ കാര്യം), ഉസാമ ബിൻ അഹ്മദ് ഖലഫ് അൽ അസ്ഫൂർ (സാമൂഹിക ക്ഷേമം), യാസിർ ബിൻ ഇബ്രാഹിം ഹുമൈദാൻ (വൈദ്യുത, ജല കാര്യം), ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ ജവാദ് (ആരോഗ്യം), നവാഫ് ബിൻ മുഹമ്മദ് അൽ മുആവദ (നീതിന്യായ, ഇസ്‌ലാമിക കാര്യ ഔഖാഫ്), ഹമദ് ബിൻ ഫൈസൽ അൽ മാലികി (മന്ത്രിസഭ കാര്യം), ആമിന ബിൻ അഹ്മദ് അൽ റുമൈഹി (പാർപ്പിടം, നഗരാസൂത്രണം), നൂർ ബിൻത് അലി അൽ ഖലീഫ് (സുസ്ഥിര വികസനം), ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി (ടൂറിസം), ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി (ഇൻഫർമേഷൻ) എന്നിവരാണ് മറ്റ് മന്ത്രിമാരും ചുമതലകളും.

TAGS :

Next Story