Quantcast

സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ ബഹ്റൈനിൽ കാമ്പയിൻ

MediaOne Logo

Web Desk

  • Published:

    31 Jan 2022 3:15 PM GMT

സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ ബഹ്റൈനിൽ കാമ്പയിൻ
X

സാമൂഹിക സുരക്ഷ വർധിപ്പിക്കുന്നതിന് ബഹ് റൈനിലെ ദക്ഷിണ മേഖല ഗവർണറേറ്റ്​ കാമ്പയിനുമായി രംഗത്ത്​. ഗവർണർ ശൈഖ്​ ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫയുടെ നിർദേശ പ്രകാരം വിവിധ സർക്കാർ അതോറിറ്റികളുമായി സഹകരിച്ചാണ്​ കാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്​.

സാമൂഹിക പങ്കാളിത്തത്തോടെ കാമ്പയിൻ പരമ്പര നടത്താനാണ്​ ലക്ഷ്യമിട്ടിട്ടുള്ളത്​. ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ, പൊലീഡ്​ ഡയറക്​ടറേറ്റ്​, സിവിൽ ഡിഫൻസ്​ എന്നീ വിഭാഗങ്ങളുമായി സഹകരിച്ച്​ സുരക്ഷാ അവബോധം ശക്​തിപ്പെടുത്തുത്തിന്​ കാമ്പയിൻ ആരംഭിച്ചിട്ടുള്ളത്​.

തുറസ്സായ സ്​ഥലങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളടക്കം ജനങ്ങളിലെത്തിക്കാൻ കാമ്പയിൻ സഹായകമാകുമെന്ന്​ കരുതുന്നതായി ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു. ​

TAGS :

Next Story