Quantcast

കോവിഡ്​ നിയമ ലംഘനം: ബഹ്‌റൈനില്‍ വിവിധ സ്​ഥാപനങ്ങൾക്കെതിരെ നടപടി

വിവിധ സ്​ഥാപനങ്ങൾക്ക്​ മൊത്തം 12,000 ദിനാറിന്‍റെ പിഴയാണ്​ കഴിഞ്ഞ ദിവസം മാത്രം ചുമത്തിയത്​

MediaOne Logo

Web Desk

  • Published:

    30 Dec 2021 12:34 PM GMT

കോവിഡ്​ നിയമ ലംഘനം: ബഹ്‌റൈനില്‍ വിവിധ സ്​ഥാപനങ്ങൾക്കെതിരെ നടപടി
X

കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിച്ച നാല്​ റെസ്​റ്റോറന്‍റുകൾക്കും കോഫി ഷോപ്പുകൾക്കുമെതിരെ നടപടി സ്വീകരിച്ചതായി പബ്ലിക്​ പ്രൊസിക്യൂഷൻ വ്യക്​തമാക്കി. യെല്ലോ ലെവലിൽ പാലിക്കേണ്ട കോവിഡ്​ നിർദേശങ്ങൾ ലംഘിച്ചതിന്‍റെ പേരിലാണ്​ നടപടിയുണ്ടായിട്ടുള്ളത്​.

ആരോഗ്യ മ​ന്ത്രാലയത്തിലെ പബ്ലിക്​ ഹെൽത്​ അ​തോറിറ്റിയിലെ പരിശോധകർ വിവിധ സ്​ഥാപനങ്ങൾ സന്ദർശിക്കുകയും കോവിഡുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തുകയുമായിരുന്നു. ഗ്രീൻ ഷീൽഡില്ലാത്ത ഉപഭോക്​താക്കളെ റെസ്​റ്റോറന്‍റിനുള്ളിൽ പ്രവേശിപ്പിക്കുക, മാസ്​ക്​ ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്​ച വരുത്തുക, സാനിറ്റൈസർ സൂക്ഷിക്കാതിരിക്കുക എന്നിവയാണ്​ കണ്ടെത്തിയത്​.

സ്​ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവിടുകയും 1000 മുതൽ 2000 ദിനാർ ​വരെയുള്ള സംഖ്യ പിഴയിടുകയും ചെയ്​തു. മൊത്തം 12,000 ദിനാറിന്‍റെ പിഴയാണ്​ വിവിധ സ്​ഥാപനങ്ങൾക്ക്​ കഴിഞ്ഞ ദിവസം മാത്രം ചുമത്തിയത്​.

TAGS :

Next Story