Quantcast

മയക്കുമരുന്ന്​ കേസുകളിൽ എട്ട്​ പേർ പിടിയിൽ

MediaOne Logo

Web Desk

  • Published:

    21 Feb 2022 2:15 PM GMT

മയക്കുമരുന്ന്​ കേസുകളിൽ എട്ട്​ പേർ പിടിയിൽ
X

മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന്​ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട രണ്ട്​ കേസുകളിലായി എട്ട്​ ഏഷ്യൻ വംശജർ പിടിയിലായതായി ​ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ ഡിപ്പാർട്ട്​മെൻറിന്​ കീഴിലെ ആൻറി നാർക്കോട്ടിക്​ വിഭാഗം അറിയിച്ചു.

ഇവരിൽ നിന്ന്​ 64,500 ദിനാർ വില വരുന്ന മയക്കുമരുന്നുകൾ കണ്ടെടുത്തു. മയക്കുമരുന്ന്​ വിപണനം നടത്താനുദ്ദേശിച്ച്​ കൈവശം വെച്ച വിവരം കിട്ടിയ ഉടൻ അന്വേഷണം നടത്തുകയും പ്രതികളെ വലയിലാക്കുകയുമായിരുന്നു.

ഒന്നാമത്തെ കേസിൽ 27 നും 38 നും ഇടയിൽ പ്രായമുള്ള നാല്​ പ്രതികളാണ്​ പിടിയിലായത്​. ഇവരിൽ നിന്നും 2500 ദിനാർ വിലവരുന്ന മയക്കുമരുന്ന്​ പിടിച്ചെടുത്തിട്ടുണ്ട്​. രണ്ടാമത്തെ കേസിൽ 32 നും 37 നും ഇടയിൽ പ്രായമുള്ള നാല്​ പേരാണ്​ പിടിയിലായത്​. ഇവരിൽ നിന്നും 62,000 ദിനാർ വില വരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു. പ്രതികളെ നിയമ നടപടികൾക്കായി റിമാൻറ്​ ചെയ്​തിരിക്കുകയാണ്​. ​

TAGS :

Next Story