Quantcast

ബഹ്റൈനിലെ അനധികൃത നിർമാണ ​പ്രവർത്തനങ്ങൾ വിലയിരുത്തി

15 ​ലധികം നിയമ ലംഘനങ്ങളാണ്​ കണ്ടെത്തിയിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    18 Jan 2022 3:16 PM GMT

ബഹ്റൈനിലെ അനധികൃത നിർമാണ ​പ്രവർത്തനങ്ങൾ വിലയിരുത്തി
X

ബഹ്റൈനിലെ ബുർഹാമയിലെ ഗ്രീൻ ബെൽറ്റ്​ പ്രദേശത്തെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ കാപിറ്റൽ ഗവർണറേറ്റ്​​ വിലയിരുത്തി. 15 ​ലധികം നിയമ ലംഘനങ്ങളാണ്​ ഇവി​ടെ കണ്ടെത്തിയിട്ടുള്ളത്​. ബുർഹാമയിലെ 354 ാമത്​ ​േബ്ലാക്കിലാണ്​ കൂടുതൽ നിർമാണവും നടന്നിരിക്കുന്നത്. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, വൈദ്യുതി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.

നിയമ ലംഘനങ്ങൾ തടയുന്നതിന്​ പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസൂത്രണ മന്ത്രാലയത്തിന്‍റെ നിർദേശത്തെ തുടർന്നാണ്​ ഇവിടെ പരിശോധന നടത്തിയത്​. വരും ദിവസങ്ങളിൽ കർശനവും വ്യാപകവുമായ പരിശോധനകൾ നടത്തുമെന്ന്​ കാപിറ്റൽ ഗവർണറേറ്റ് വൃത്തങ്ങൾ വ്യക്​തമാക്കി. നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. 10,000 ദിനാറിൽ കവിയാത്ത പിഴയാണ്​ നിയമ ലംഘനങ്ങൾക്കുണ്ടാവുക.

TAGS :

Next Story