ഇറാൻ ആക്രമണം; ബഹ്റൈനിൽ ഒരു മരണം
ആക്രമണം നടന്നത് സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ

മനാമ: ഇറാൻ ആക്രമണത്തിൽ ബഹ്റൈനിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഹിദ്ദിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ കപ്പലിന് തീ പിടിച്ചാണ് പ്രവാസി തൊഴിലാളി മരിച്ചത്. മിസൈൽ ആക്രമണം ഇന്റർസെപ്റ്റ് ചെയ്യുന്നതിനിടെ നിർത്തിയിട്ട കപ്പലിനു നേരെ മിസൈൽ അവശിഷ്ടം വന്ന് പതിക്കുകയായിരുന്നു. ഏഷ്യൻ പൗരനാണ് ആക്രമണത്തിൽ മരിച്ചത്. കപ്പലിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബഹ്റൈൻ സമയം 3.30 നാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ മിന സൽമാൻ പോർട്ടിനു നേരെയും ഇറാന്റെ മിസൈൽ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇറാന്റെ 60 ലധികം മിസൈലുകളും 30 ഓളം ഡ്രോണുകളുമാണ് ബഹ്റൈൻ പ്രതിരോധ സേന തകർത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റൈൻ വിമാനത്താവളത്തിനു നേരെയും ആഢംബര ഹോട്ടലായ ക്രൗൺ പ്ലാസക്കുനേരെയും ആക്രമണമുണ്ടായിരുന്നു.
Next Story
Adjust Story Font
16

