Quantcast

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസി ബഹ്‌റൈന്റെ കൈത്താങ്ങ്; സഹായധനം കൈമാറി

ഡയാലിസിസ് സെൻററിൻറെ പ്രവർത്തനങ്ങൾക്കായി മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് സ്വരൂപിച്ച രണ്ടര ലക്ഷം രൂപയുടെ സഹായധനം രമ്യ ഹരിദാസ് എം പി യുടെ സാന്നിദ്ധ്യത്തിൽ നജീബ് കാന്തപുരം എംഎൽഎക്ക് കൈമാറി

MediaOne Logo

Web Desk

  • Published:

    20 Sept 2022 11:27 PM IST

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസി ബഹ്‌റൈന്റെ കൈത്താങ്ങ്; സഹായധനം കൈമാറി
X

മനാമ: നാദാപുരം പാറക്കടവിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസി ബഹ്‌റൈൻ നാദാപുരം മണ്ഡലം കമ്മറ്റിയുടെ കൈത്താങ്ങ്. ഡയാലിസിസ് സെൻററിൻറെ പ്രവർത്തനങ്ങൾക്കായി മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് സ്വരൂപിച്ച രണ്ടര ലക്ഷം രൂപയുടെ സഹായധനം രമ്യ ഹരിദാസ് എം പി യുടെ സാന്നിദ്ധ്യത്തിൽ നജീബ് കാന്തപുരം എംഎൽഎക്ക് കൈമാറി. മനാമ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ്‌ കെ കെ, ജനറൽ സെക്രട്ടറി നൗഷാദ് വാണിമേൽ, ട്രെഷറർ സുബൈർ കളത്തിക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

TAGS :

Next Story