Quantcast

കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയ ബാഡ്മിന്റെന്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    7 April 2022 9:30 AM GMT

കൊല്ലം പ്രവാസി അസോസിയേഷന്‍   ഹമദ് ടൗണ്‍ ഏരിയ ബാഡ്മിന്റെന്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
X

ബഹ്‌റൈനില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏരിയ അംഗങ്ങള്‍ക്കായുള്ള ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സര്‍വാന്‍ ഫൈബര്‍ ഗ്ലാസ് ഫാക്ടറി ഇന്‍ഡോര്‍ ഗ്രൗണ്ടില്‍ നടന്നു.

കൊല്ലം പ്രവാസി അസോസിയേഷന്‍ സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍ സജീവ് ആയൂര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. എട്ടു ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ മുഖത്തല ബ്രോസ് അംഗങ്ങളായ അനിഷ്, വിഷ്ണു ഓന്നാം സ്ഥാനവും കൊല്ലം സ്‌ട്രൈക്കേഴ്‌സ് അംഗങ്ങളായ നിജീഷ്, പ്രശാന്ത് രണ്ടാ സ്ഥാനവും നേടി. ഏറ്റവു നല്ല പ്ലെയര്‍ക്കുള്ള സമ്മാനം വിഷ്ണു കരസ്ഥമാക്കി.

കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് പ്രമോദിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഗ്ലസ്സര്‍ ഓട്ടോ ഷൈന്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫി ഒന്നാം സ്ഥാനക്കാര്‍ക്കും നൂര്‍ ദാന ഫൈബര്‍ ഗ്ലാസ്സ് കമ്പനി സ്‌പോണ്‍സര്‍ ചെയ്ത ട്രോഫി രണ്ടാം സ്ഥാനക്കാര്‍ക്കും കൊല്ലം പ്രവാസി അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗം അനോജ് മാസ്റ്റര്‍ കൈമാറി.

ഏരിയ കോഡിനേറ്റര്‍ അജിത്ത് ബാബു, നവസ് കരുനാഗപള്ളി എന്നിവര്‍ മെഡലുകള്‍ വിതരണം ചെയ്തു. സീനിയര്‍ മെമ്പര്‍ അജികുമാര്‍ റഫറിമാരെ മോമന്റൊ നല്‍കി ആദരിച്ചു. സമാപന സമ്മേളനത്തില്‍ ജോ. സെക്രട്ടറി പ്രദീപ് കുമാര്‍ സ്വാഗതവും ഏരിയ ട്രഷറര്‍ അനൂപ് നന്ദിയും രേഖപെടുത്തി.

TAGS :

Next Story