Quantcast

മലയാളി യുവാവ് ബഹ്റൈനിൽ മരിച്ചു

കോഴിക്കോട് ദേവർകോവിൽ മണിയലാംകണ്ടി ലത്തീഫ് ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    7 March 2024 6:01 PM IST

Malayali death bahrain
X

മനാമ: മലയാളി യുവാവ് ബഹ്‌റൈനിൽ മരിച്ചു. കോഴിക്കോട് ദേവർകോവിൽ മണിയലാംകണ്ടി ലത്തീഫ് ആണ് മരിച്ചത്.ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബി.ഡി.എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 13 വർഷത്തിലേറെയായി ഹമദ് ടൗണിലെ മറാസീൽ ട്രേഡിങ്ങിൽ ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

TAGS :

Next Story