Quantcast

മീഡിയവൺ മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ് ബഹ്റൈനിൽ

മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള സ്നേഹാദരം നാളെ വൈകിട്ട് 4.30ന് ബഹ്റൈൻ കേരളീയ സമാജത്തിൽ

MediaOne Logo

Web Desk

  • Published:

    7 Dec 2023 7:24 PM GMT

മീഡിയവൺ മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ് ബഹ്റൈനിൽ
X

മനാമ: പ്രവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മികവിന് സ്നേഹാദരം നൽകുന്ന മീഡിയവൺ മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ് പരിപാടി നാളെ ബഹ്റൈനിൽ നടക്കും. പത്താംക്ലാസിലും പ്ലസ്ടുവിലും 90 ശതമാനത്തിലേറെ മാര്‍ക്ക് നേടി ഉന്നത വിജയം നേടിയ ബഹ്റൈനിലെ വിദ്യാർഥികൾക്കാണ് സ്നേഹാദരം നൽകുക. മീഡിയവണ്‍ ഏര്‍പ്പെടുത്തിയ മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സ് പുരസ്കാരങ്ങള്‍ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് ചടങ്ങിൽ വിതരണം ചെയ്യും.

ബഹ്റൈൻ കേരളീയ സമാജത്തിൽ നാളെ വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, പാർലമെൻറ് രണ്ടാം ഉപാധ്യക്ഷൻ അഹ്‌മദ് അബ്ദുൽ വാഹിദ് ഖറാത്ത, മുൻ തൊഴിൽ മന്ത്രി അബ്ദുൽ നബി അൽ ശുഅല, പാർലമെൻറ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, മീഡിയവൺ സി.ഇ.ഒ മുഹമ്മദ് റോഷൻ എന്നിവർ പങ്കെടുക്കും.

Summary: The MediaOne Mabrook Gulf Toppers event, which honors the educational excellence of expatriate students, will be held tomorrow in Bahrain.

TAGS :

Next Story