Quantcast

ബഹ്റൈനിൽ പണം വെളുപ്പിക്കൽ; ഏഷ്യക്കാരന് തടവും പിഴയും

MediaOne Logo

Web Desk

  • Published:

    18 Aug 2023 12:47 AM IST

Money Laundering in Bahrain
X

പണം വെളുപ്പിച്ച കേസിൽ ഏഷ്യക്കാരന് ബഹ്റൈനിൽ അഞ്ച് വർഷം തടവിന് നാലാം ക്രിമിനൽ കോടതി വിധിച്ചു. മയക്കുമരുന്ന് വിൽപനയിലൂടെ സമ്പാദിച്ച പണമാണ് വെളുപ്പിക്കാൻ ശ്രമിച്ചത്.

പ്രതിയിൽ നിന്നും പിടിച്ചെടുത്ത 2,11,272 ദിനാർ കണ്ടുകെട്ടാനും 20,000 ദിനാർ പിഴയീടാക്കാനും കോടതി വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ തിരിച്ചു വരാനാവാത്ത വിധം ബഹ്റൈനിൽ നിന്നും നാടുകടത്താനും വിധിയുണ്ട്.

TAGS :

Next Story