Quantcast

ഒമ്പതാമത് "സഭാദിന" വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    17 May 2022 5:49 PM IST

ഒമ്പതാമത് സഭാദിന വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
X

ബഹ്‌റൈന്‍ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ഒമ്പതാമത് "സഭാദിന" വാര്‍ഷികാഘോഷം സെഗയ കെ.സി.എ ഹാളില്‍ നടന്നു. സഭാവികാരി ഫാ. ഷാബു ലോറന്‍സ് അധ്യക്ഷനായി. കെ.സി.ഇ.സി (ബഹ്‌റൈന്‍) പ്രസിഡന്റും ബഹ്‌റൈന്‍ മലയാളി സി.എസ്.ഐ പാരിഷ് വികാരിയുമായ ഫാ. ദിലീപ് ഡേവിഡ്‌സണ്‍ മാര്‍ക്ക് മുഖ്യസന്ദേശം നല്‍കി.

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍, കെ.സി.ഇ.സിയുടെ വിവിധ പരിപാടികളില്‍ വിജയം നേടിയവര്‍, ദര്‍പ്പണം ബൈബിള്‍ ക്വിസ് വിജയികള്‍, സണ്‍ഡേ സ്‌കൂള്‍ പരീക്ഷാവിജയികള്‍ എന്നിവരെ അനുമോദിച്ചു.

തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ ടാലന്റ്് നൈറ്റും അരങ്ങേറി. സഭാദിന സ്‌തോത്ര ആരാധന സെന്റ് ക്രിസ്റ്റഫര്‍ കത്തീഡ്രലില്‍ നടന്നു. വികാരി ഫാ. ഷാബു ലോറന്‍സ് മുഖ്യ കാര്‍മികത്വം വഹിച്ചു.

TAGS :

Next Story