Quantcast

മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനം; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

MediaOne Logo

Web Desk

  • Published:

    2 Nov 2022 9:01 AM GMT

മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനം; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
X

ആദ്യമായി ബഹ്‌റൈനിൽ സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപ്പാപ്പയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. നാളെ വൈകിട്ട് 4.45ന് സഖീർ എയർബേസിൽ എത്തിച്ചേരുന്ന മാർപാപ്പക്ക് ഔദ്യോഗിക സ്വീകരണം നൽകും.

5.30ന് സഖീർ പാലസിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തും. 6.10ന് സഖീർ പാലസ് മുറ്റത്ത് സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്ന മാർപ്പാപ്പ 6.30ന് വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് 'കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവർത്തിത്വത്തിന്' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ മാർപാപ്പ പങ്കെടുക്കും.

സഖീർ റോയൽ പാലസ് അൽ ഫിദ സ്‌ക്വയറിലാണ് സമ്മേളനം. അൽ അസ്ഹർ ഗ്രാന്റ് ഇമാം ഡോ. അഹ്മദ് അത്ത്വയ്യിബ് അടക്കമുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. അന്നേ ദിവസം വൈകിട്ട് നാലിന് അൽ അസ്ഹർ ഗ്രാൻഡ് ഇമാമുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. 4.30ന് സഖീർ പാലസ് മോസ്‌കിൽ മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അംഗങ്ങളുമായും 5.45ന് ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ ക്രൈസ്തവ സഭ പ്രതിനിധികളുമായും കൂടിക്കാഴ്ചകളും സമാധാനത്തിനുവേണ്ടിയുള്ള പ്രാർഥനയും നടക്കും.

ശനിയാഴ്ച രാവിലെ 8.30ന് ബഹ്‌റൈൻ നാഷനൽ സ്റ്റേഡിയത്തിൽ മാർപാപ്പ ദിവ്യബലി അർപ്പിക്കും. വൈകിട്ട് അഞ്ചിന് സേക്രഡ് ഹാർട്ട് സ്‌കൂളിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച രാവിലെ 9.30ന് മനാമ സേക്രഡ് ഹാർട്ട് ചർച്ചിൽ പ്രാർഥനയിൽ പങ്കെടുത്ത ശേഷം 12.30ന് സഖീർ എയർബേസിലായിരിക്കും മാർപാപ്പക്കുള്ള യാത്രയയപ്പ്.

ഈ മാസം അഞ്ചിന് ബഹ്‌റൈൻ നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന കുർബാനയിൽ പങ്കെടുക്കാനായി bahrainpapalvisit.org എന്ന വെബ് സൈറ്റ് വഴിയുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്.

സഹകരണത്തിന്റേയും ഒത്തൊരുമയുടേയും സന്ദേശമാണ് ബഹ്‌റൈൻ ഉയർത്തിപ്പിടിക്കുന്നതെന്നും ഹവർത്തിത്വത്തിലൂന്നിയ നയനിലപാടുകൾ കൂടുതൽ ശക്തമാക്കുന്നതിന് സന്ദർശനം ഉപകരിക്കുമെന്നും ബഹ്‌റൈൻ കാബിനറ്റ് യോഗം വിലയിരുത്തി. മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സമാധാനം കരുപ്പിടിപ്പിക്കുന്നതിനും ബഹ്‌റൈൻ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ഊന്നിപ്പറഞ്ഞ യോഗം സന്ദർശനത്തെ സ്വാഗതം ചെയ്തു.

പൊതു കുർബാന; ഇരുപതിനായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തു

മാർപാപ്പ സന്ദർശനത്തിനെത്തുമ്പോൾ നടക്കുന്ന പൊതു കുർബാനയിൽ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷൻ ഇരുപതിനായിരം കവിഞ്ഞു. ഈ മാസം അഞ്ചിന് ബഹ്‌റൈൻ നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന കുർബാനയിൽ പങ്കെടുക്കാനായി bahrainpapalvisit.org എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ നടക്കുന്നത്.

TAGS :

Next Story