Quantcast

ജനകീയമായി പ്രവാസി നൈറ്റ്

MediaOne Logo

Web Desk

  • Published:

    3 Oct 2022 8:12 AM GMT

ജനകീയമായി പ്രവാസി നൈറ്റ്
X

പ്രവാസി വെൽഫയർ സംഘടിപ്പിച്ച പ്രവാസി നൈറ്റ് സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. ബഹ്റൈൻ പാർലമെൻറ് മെമ്പർ അഹമ്മദ് യൂസഫ് അൽ അൻസാരി പ്രവാസി നൈറ്റ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ബഹറൈനിലെ ഇന്ത്യൻ സമൂഹവും സ്വദേശികളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ബഹറൈൻ നൽകിയ സംഭാവനകളെ കുറിച്ചും അദ്ദേഹം സദസിനെ ഓർമിപ്പിച്ചു.

അനാഥകളുടെ പിതാവ് ബാബ ഖലീൽ പ്രവാസി നൈറ്റിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ. ഷഫീഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു.

പ്രവാസി വെൽഫെയർ ഏർപ്പെടുത്തിയ പ്രഥമ ബിസിനസ് സോഷ്യൽ ഐക്കൺ അവാർഡ് ജേതാവും അമാദ് ഗ്രൂപ്പ് എം.ഡിയുമായ പമ്പാ വാസൻ നായർക്ക് ബാബാ ഖലീൽ സമ്മാനിച്ചു. സ്വദേശികളും വിദേശികളും തമ്മിലുള്ള ഇഴയടുപ്പം ബഹ്റൈൻ എന്ന രാജ്യത്തെ പ്രവാസികൾക്ക് പ്രിയങ്കരമാക്കുന്നതായി പുരസ്കാരം ഏറ്റുവാങ്ങിയ പമ്പാ വാസൻ നായർ പറഞ്ഞു.

പാർലമെൻറ് അംഗം അഹമ്മദ് യൂസഫ് അൽ അൻസാരിക്കുള്ള ഉപഹാരം പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ സമ്മാനിച്ചു. ബാബ ഖലീലിനുള്ള ഉപഹാരം പാർലമെൻറ് അംഗം അഹമ്മദ് യൂസഫ് അൽ അൻസാരി കൈമാറി. വൈവിധ്യമാർന്ന കലാപരിപാടികൾ പ്രവാസി നൈറ്റിൽ അരങ്ങേറി

പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം മുഹമ്മദലി സ്വാഗതവും പ്രവാസി നൈറ്റ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മജീദ് തണൽ നന്ദിയും പറഞ്ഞു.

TAGS :

Next Story