Quantcast

മുഹമ്മദ് എറിയാടിന് യാത്രയയപ്പ് നല്‍കി

MediaOne Logo

Web Desk

  • Published:

    24 April 2022 3:08 PM GMT

മുഹമ്മദ് എറിയാടിന് യാത്രയയപ്പ് നല്‍കി
X

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈനിലെ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും സാമൂഹിക സേവന മേഖലയിലെ നിറ സാന്നിധ്യവുമായ മുഹമ്മദ് എറിയാടിന് യാത്രയയപ്പ് നല്‍കി. പ്രവാസി വെല്‍ഫെയര്‍ ഓഫിസില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ബദറുദ്ദീന്‍ പൂവാര്‍ അധ്യക്ഷത വഹിച്ചു.

മുഹമ്മദലി മലപ്പുറം, കെ. ഇര്‍ഷാദ്, അസ്‌ലം വേളം, ഗഫൂര്‍ മൂക്കുതല, വി.എന്‍. മുര്‍ഷാദ്, റഫീഖ് മണിയറയില്‍, നൗമല്‍ റഹ്മാന്‍, നൗഷാദ്, അബ്ദുല്‍ ജലീല്‍, ഷാനവാസ് എന്നിവര്‍ യാത്രമംഗളങ്ങള്‍ നേര്‍ന്ന് സംസാരിച്ചു. മുഹമ്മദ് എറിയാട് മറുപടി പ്രസംഗം നടത്തി.

പ്രവാസി വെല്‍ഫെയറിന്റെ ഉപഹാരം പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ കൈമാറി. പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി.എം മുഹമ്മദലി നന്ദി പറഞ്ഞു.

TAGS :

Next Story