Quantcast

തെരുവ്​ നായകളെ നിയ​ന്ത്രിക്കാനുള്ള നടപടി പുരോഗമിക്കുന്നു

MediaOne Logo

Web Desk

  • Published:

    13 Feb 2022 2:01 PM GMT

തെരുവ്​ നായകളെ നിയ​ന്ത്രിക്കാനുള്ള നടപടി പുരോഗമിക്കുന്നു
X

മനാമ: തെരുവ്​ നായകളെ നിയന്ത്രിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി അധികൃതർ വ്യക്​തമാക്കി. ബ്ലാക്​ ഗോൾഡ്​ കമ്പനിക്കാണ്​ തെരുവ്​ നായകളെ നിയന്ത്രിക്കുന്നതിനുള്ള ചുമതല.

മആമീർ, റാസ്​ സുവൈദ്​, സമാഹീജ്​ എന്നീ പ്രദേശങ്ങളിലാണ് നടപടികൾ സ്വീകരിച്ചത്​. ഇതിനായി സന്നദ്ധ ​പ്രവർത്തകരുടെ സഹായ​ത്തോടെയും തെരുവ്​ നായ നിയന്ത്രണ പരിപാടികൾ നടക്കുന്നുണ്ട്​. നുവൈദറാത്​,സനദ്​, സിത്ര എന്നിവിടങ്ങളിൽ നിന്നുള്ള പരാതി പ്രകാരം നടപടികൾ സ്വീകരിച്ചിരുന്നു.

കുട്ടികൾക്ക്​ കൂടുതൽ ഭീഷണി ഉയർത്തുന്ന തരത്തിൽ മആമീർ പ്രദേശ​ത്ത്​ നായകളുടെ എണ്ണം ഗണ്യമായി വർധിച്ചിരുന്നു. വീടുകൾക്ക്​ സമീപം നിർത്തിയിട്ട വാഹനങ്ങൾ​ തെരുവ്​ നായകൾ കേടുവരുത്തുന്ന സംഭവങ്ങളുമുണ്ടായി. തെരുവ്​ നായകളുമായി ബന്ധപ്പെട്ട പരാതികൾ 17155363, 80008001, 38099994 എന്നീ നമ്പരുകളിൽ വിളിച്ച്​ അറിയിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

TAGS :

Next Story