Quantcast

സർക്കാർ ആശുപത്രികളിൽ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ പുതുക്കി നിർണയിച്ചു

72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗററ്റീവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം

MediaOne Logo

Web Desk

  • Published:

    8 Feb 2022 5:30 AM GMT

സർക്കാർ ആശുപത്രികളിൽ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ പുതുക്കി നിർണയിച്ചു
X

ബഹ്റൈനിലെ സർക്കാർ ആശുപത്രികളിൽ പൊതുജനങ്ങൾക്ക്​ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ പുതുക്കി നിർണയിച്ചു. രോഗികളെ സന്ദർശിക്കുന്നതിന്​ ആശുപത്രിയിൽ വരുന്നതിന്​ താഴെ ചേർത്ത നിബന്ധനകൾ പാലിക്കേണ്ടതുണ്ട്​.

ഗ്രീൻ ഷീൽഡ്​ പരിശോധിക്കുകയും തെർമൽ സ്​കാൻ നടത്തുകയും ചെയ്യും. പ്രവേശന സമയത്ത്​ പേരുകൾ രജിസ്റ്റർ ചെ​യ്യേണ്ടതുണ്ട്​. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ വൈകിട്ട്​ അഞ്ച്​ മുതൽ ഏഴ്​ വരെയായിരിക്കും സന്ദർശക സമയം. ഔട്ട്​ പേഷ്യന്‍റ്​ ക്ലിനിക്കുകളിൽ ഗ്രീന്‍ ഷീൽഡ്​ പരിശോധിച്ചിട്ടായിരിക്കും പ്രവേശിപ്പിക്കുക. 72 മണിക്കൂറിനുള്ളിൽ ചെയ്​ത പി.സി.ആർ നെഗററ്റീവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. ക്ലിനിക്കുകളിൽ പ്രവേശിക്കുന്ന സമയത്ത്​ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ആരോഗ്യ മ​ന്ത്രാലയം നിഷ്​കർഷിച്ചിട്ടുണ്ട്​.

TAGS :

Next Story