Quantcast

ബ​ഹ്റൈ​നി​ൽ നിന്നുള്ള ആ​ദ്യ തീർഥാടക സം​ഘം സൗ​ദിയി​ലെ​ത്തി

250ഓളം പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഹജ്ജ് കർമങ്ങൾക്കായി സൗ​ദി​യി​ലെ​ത്തി​ച്ചേർന്നത്

MediaOne Logo

Web Desk

  • Published:

    25 May 2025 8:13 PM IST

ബ​ഹ്റൈ​നി​ൽ നിന്നുള്ള ആ​ദ്യ തീർഥാടക സം​ഘം സൗ​ദിയി​ലെ​ത്തി
X

മനാമ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​നാ​യി ബ​ഹ്റൈ​നി​ൽ നിന്നുള്ള ആ​ദ്യ തീർഥാടക സം​ഘം സൗ​ദിയി​ലെ​ത്തി. 250ഓളം പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഹജ്ജ് കർമങ്ങൾക്കായി സൗ​ദി​യി​ലെ​ത്തി​ച്ചേർന്നത്. 55 അം​ഗീകൃത ഹജ്ജ് ഓ​പ​റേ​റ്റ​ർ​മാ​രു​ടെ കീ​ഴി​ലായി 4625 തീർഥാടകരാണ് ഇ​ത്ത​വ​ണ ബ​ഹ്റൈ​നി​ൽ നി​ന്ന് ഹജ്ജ് കർമങ്ങൾക്കായി പു​റ​പ്പെ​ടു​ന്നത്. അതിൽ 250 ഓളം തീർഥാടകരടങ്ങുന്ന ആദ്യ സംഘമാണ് വെള്ളിയാഴ്ചയോടെ സൗദിയിലെത്തിച്ചേർന്നത്. വി​മാ​ന​ത്താ​വ​ളം വ​ഴി​യും റോഡ് മാർ​ഗം കി​ങ് ഫ​ഹ​ദ് കോ​സ് വേ ​വ​ഴി​യുമാണ് തീർഥാടകരുടെ സംഘം സൗ​ദി​യി​ൽ പ്ര​വേ​ശി​ച്ചത്.

വൃ​ദ്ധ​രും മ​ധ്യ​വ​യ​സ്ക​രും യു​വാ​ക്ക​ളുമ​ട​ങ്ങു​ന്ന​താണ് തീർഥാടക സം​ഘം. കി​ങ് ഫ​ഹ​ദ് കോ​സ് വേ ​വ​ഴി സൗ​ദി​യി​ലെ​ത്തി​യ​ സംഘത്തിന് സൗ​ദി ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ്, ദ​അ്വ ആൻഡ് ഗൈ​ഡ​ൻ​സ് മ​ന്ത്രാ​ല​യത്തിന്റെ നേതൃത്വത്തിൽ ഊ​ഷ്മ​ള​മാ​യ സ്വീ​കരണമാണ് ഒരുക്കിയത്. സൗദിയിലെത്തിയ തീ​ർ​ഥാ​ട​ക​ർ ആ​രോ​ഗ്യ, സം​ഘ​ട​നാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൃത്യമായി പാ​ലി​ക്കണമെന്ന് സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഹ​ജ്ജ് ആ​ൻ​ഡ് ഉം​റ അ​ഫ​യേ​ഴ്‌​സ് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

അതുപോലെ തന്നെ ഹ​ജ്ജി​ന് പുറപ്പെടാൻ ഒരുങ്ങുന്നവർ ബ​ഹ്റൈ​ൻ ഹ​ജ്ജ് മി​ഷ​നും സൗ​ദി​ അധികൃതരും പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നിർബന്ധമായും പാ​ലി​ക്ക​ണ​മെ​ന്ന് ബ​ഹ്റൈ​ൻ ഹ​ജ്ജ്, ഉം​റ കാ​ര്യ സു​പ്രീം ക​മ്മി​റ്റി അ​റി​യി​ച്ചു. ആചാരാനുഷ്ടാനങ്ങളുടെ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ നി​ർ​വ​ഹ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി തീ​ർ​ഥാ​ട​ക​രോ​ടാ​യി അ​ഭ്യ​ർ​ഥി​ച്ചു.

TAGS :

Next Story