Quantcast

നിയുക്ത ഇന്ത്യൻ അംബാസഡറെ ബഹറൈൻ ഗതാഗത ടെലികമ്യൂണിക്കേഷൻസ് മന്ത്രി സ്വീകരിച്ചു

MediaOne Logo

Web Desk

  • Published:

    8 Sep 2023 6:43 PM GMT

നിയുക്ത ഇന്ത്യൻ അംബാസഡറെ ബഹറൈൻ   ഗതാഗത ടെലികമ്യൂണിക്കേഷൻസ് മന്ത്രി സ്വീകരിച്ചു
X

ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ഗതാഗത ടെലികമ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബി സ്വീകരിച്ചു.

എല്ലാ മേഖലകളിലും പ്രത്യേകിച്ച് ഗതാഗത, വാർത്തവിനിമയ മേഖലകളിലെ ബഹ്‌റൈൻ-ഇന്ത്യ ബന്ധത്തെ മന്ത്രി പ്രശംസിച്ചു. ഇരു രാജ്യങ്ങളുമായുള്ള ബന്ധം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹ്‌റൈൻ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും വളരട്ടെയെന്ന് നിയുക്ത അംബാസഡർ ആശംസിച്ചു.

TAGS :

Next Story