Quantcast

ബഹ്റൈനിലെ ഇസ്രായേൽ എംബസി ഉദ്ഘാടനം ചെയ്തു

ബഹ്റൈനിലെ ഇസ്രായേൽ എംബസി ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ചേർന്നാണു ഉദ്ഘാടനം ചെയ്തത്

MediaOne Logo

Web Desk

  • Published:

    2 Oct 2021 6:31 PM GMT

ബഹ്റൈനിലെ ഇസ്രായേൽ എംബസി ഉദ്ഘാടനം ചെയ്തു
X

ബഹ്റൈനിലെ ഇസ്രായേൽ എംബസി മനാമയിൽ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡും ചേർന്നാണ് എംബസി ഉദ്ഘാടനം ചെയ്തത്.

ബഹ്റൈനിലെ ഇസ്രായേൽ എംബസി ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ചേർന്നാണു ഉദ്ഘാടനം ചെയ്തത്. ഇസ്രായേലും ബഹ്റൈനും തമ്മിലുള്ള സഹകരണം ശക്തമായതായും എംബസികൾ വഴി കൂടുതൽ വിപുലമായ സഹകരണത്തിന് അവസരങ്ങളുള്ളതായും ഉദ്ഘാടനച്ചടങ്ങിൽ ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ ആശംസകൾ നേർന്നു. ബഹ്റൈൻ സന്ദർശനവേളയിൽ തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിന് ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡ് നന്ദി പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് എക്കാലവും സമാധാനത്തിലും ഐശ്വര്യത്തിലും കഴിയാൻ സാധിക്കെട്ടയെന്നും അദ്ദേഹം ആശംസിച്ചു. വിവിധ മേഖലകളിലെ സഹകരണത്തിന് ഒപ്പുവെച്ച ധാരണപത്രങ്ങൾ ഉഭയകക്ഷി ബന്ധത്തെ സൗഹൃദ ബന്ധമാക്കി മാറ്റിയതായും മന്ത്രി ലാപിഡ് കൂട്ടിച്ചേർത്തു. ഇസ്രായേലും ബഹ്റൈനും തമ്മിലൂള്ള സഹകരണത്തിെൻറ പുതിയ നാളുകൾക്ക് നാന്ദി കുറിച്ചാണു ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡ് ഔദ്യോഗിക സന്ദർശനത്തിന് ബഹ്റൈനിൽ എത്തിയത്. ബഹ്റൈൻ ഭരണാധികാരികളുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയിൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലമാക്കുന്നതിനുള്ള സാധ്യതകൾ ചർച്ചയായി . ഒരു ഇസ്രായേൽ മന്ത്രിയുടെ ആദ്യ ബഹ്റൈൻ സന്ദർശനമെന്ന നിലയിൽ പ്രത്യേകതയുള്ളതാണു സന്ദർശനം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു ശക്തി പകർന്ന് ഗൾഫ് എയർ ബഹ്റൈനിൽ നിന്ന് ഇസ്രായേലിലേക്കുള്ള സർവീസ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് ജി.എഫ് 972 വിമാനമാണ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. ഇസ്രായേലിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഗൾഫ് എയർ പ്രഖ്യാപിച്ചിട്ടുള്ളത്.

TAGS :

Next Story