Quantcast

ബഹ്‌റൈൻ രാജാവ് ഈജിപ്തിൽനിന്ന് മടങ്ങിയെത്തി

MediaOne Logo

Web Desk

  • Published:

    26 Aug 2022 4:26 PM IST

ബഹ്‌റൈൻ രാജാവ് ഈജിപ്തിൽനിന്ന് മടങ്ങിയെത്തി
X

ഈജിപ്തിൽ നടന്ന പഞ്ചരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ബഹ്‌റൈനിൽ തിരിച്ചെത്തി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സീസിയുടെ ക്ഷണപ്രകാരമായിരുന്നു ഉച്ചകോടിയിലെ പങ്കാളിത്തം.

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, ജോർഡൻ രാജാവ് അബ്ദുല്ല അൽഥാനി ബിൻ അൽ ഹുസൈൻ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

സീസിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരും ഈജിപ്തിലെ ബഹ്‌റൈൻ അംബാസഡർ ഹിഷാം മുഹമ്മദ് അൽ ജൗദറും ഹമദ് രാജാവിനെ യാത്രയാക്കി.

TAGS :

Next Story