Quantcast

മുൻ എം.പിയിൽനിന്ന് പണം തട്ടിയ മൂന്നു പേർക്ക് മൂന്നുവർഷം തടവ്

MediaOne Logo

Web Desk

  • Published:

    7 March 2023 6:34 AM IST

Imprisonment for extorting money
X

മുൻ പാർലമെന്റ് അംഗത്തിൽനിന്ന് പണം തട്ടിയ കേസിൽ മൂന്ന് ഏഷ്യൻ വംശജർക്ക് മൂന്നുവർഷം തടവിന് ഒന്നാം ഹൈ റിവിഷൻ കോടതി വിധിച്ചു. ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനെന്ന പേരിൽ വിവരങ്ങൾ കൈക്കലാക്കിയാണ് 1800 ദീനാർ പ്രതികൾ കൈക്കലാക്കിയത്.

വിദേശ നാണയ വിനിമയ കമ്പനിയിൽ നിന്നെന്ന വ്യാജേന ബന്ധപ്പെട്ടാണ് വിവരങ്ങൾ ശേഖരിച്ചത്. പിന്നീടാണ് തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 1800 ദീനാർ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഇതിന്റെ അടിസ്ഥാനത്തിൽ പരാതി നൽകുകയും പൊലീസ് അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു.

TAGS :

Next Story