യെല്ലോ അലർട്ട്​ ലംഘനം: റെസ്​റ്റോറന്‍റ്​ അടപ്പിച്ചു

കഴിഞ്ഞ ദിവസം 160 സ്​ഥാപനങ്ങളിലാണ്​ പരിശോധന നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-01-13 14:30:54.0

Published:

13 Jan 2022 2:30 PM GMT

യെല്ലോ അലർട്ട്​ ലംഘനം: റെസ്​റ്റോറന്‍റ്​ അടപ്പിച്ചു
X

കോവിഡ്​ യെല്ലോ അലർട്ടിൽ പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ചതിന്‍റെ ഫലമായി ഒരു റെസ്​റ്റോറന്‍റ്​ അധികൃതർ ഇടപെട്ട്​ അടപ്പിച്ചു. ആരോഗ്യ മന്ത്രാലയത്തിന്​ കീഴിലെ പബ്ലിക്​ ഹെൽത്​ ഡിപ്പാർട്ട്​മെന്‍റ്​ നടത്തിയ പരിശോധനയിലാണ്​ നിയമ ലംഘനം കണ്ടെത്തിയത്​.

കാപിറ്റൽ ഗവർണറേറ്റ്​ പരിധിയിലുള്ള റെസ്​റ്റോറന്‍റിനാണ്​ അടച്ചിടാൻ നോട്ടീസ്​ ലഭിച്ചത്​. 18​ റെസ്​റ്റോറന്‍റുകളും ഒരു കോഫിഷോപ്പും നിയമം ലംഘിച്ചതായി കണ്ടെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്​തു. ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, ബഹ്​റൈൻ ടൂറിസം ആന്‍റ്​ എക്​സിബിഷൻ ​അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ്​ പരിശോധനകൾ നടത്തിയത്​.​ കഴിഞ്ഞ ദിവസം 160 സ്​ഥാപനങ്ങളിലാണ്​ പരിശോധന നടത്തിയത്​. ഇതിൽ 18 സ്​ഥാപനങ്ങൾ കോവിഡ്​ പ്രോ​ട്ടോകോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തുകയും ചെയ്​തു.

TAGS :

Next Story