Quantcast

സി.എച്ച് വിയോഗത്തിൻ്റെ നാൽപ്പത് വർഷം; ലോഗോ പ്രകാശനം ചെയ്തു

ദുബൈയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ ശംസുദ്ധീൻ ബിൻ മുഹിയുദ്ദീന് നൽകി നിർവ്വഹിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-29 17:23:44.0

Published:

29 Sept 2023 10:43 PM IST

സി.എച്ച് വിയോഗത്തിൻ്റെ നാൽപ്പത് വർഷം; ലോഗോ പ്രകാശനം ചെയ്തു
X

ദുബൈ: മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ നാൽപ്പതാം ചരമ വാർഷികത്തോട് അബന്ധിച്ച് സി.എച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദുബൈയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ ശംസുദ്ധീൻ ബിൻ മുഹിയുദ്ദീന് നൽകി നിർവ്വഹിച്ചു.

"റിഫ്ലക്ഷൻസ് ഓൺ സി.എച്ച് -എ കമെമ്മറേഷൻ" എന്ന പേരിൽ നവംബർ 12 ന് ദുബൈയിലാണ് പരിപാടി നടക്കുക. ഇന്ത്യയിലെയും വിദേശങ്ങളിലെയും ഭരണ നേതൃത്വത്തിലുള്ളവർ സാമൂഹ്യ,സാംസ്കാരിക,രാഷ്ട്രീയ,ബിസിനസ് രംഗത്തെ പ്രമുഖർ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.

ലോഗോ പ്രകാശന ചടങ്ങിൽ കുഞ്ഞമ്മദ്‌ പേരാമ്പ്ര, സമീർ മഹമൂദ്‌ മനാസ്‌, ഫിറോസ്‌ അബ്ദുള്ള, അബ്ദുള നൂറുദ്ദീൻ, ഒ കെ സലാം, ജസീൽ കായണ, നബീൽ അബ്‌ദുള്ള, ഷിയാസ്‌ എന്നിവർ പങ്കെടുത്തു.

TAGS :

Next Story