Quantcast

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന്​ രൂപം നൽകാൻ ഒരുങ്ങി ദുബൈ

നിലവിലെ ആൽ മക്​തും അന്താരാഷ്​ട്ര വിമാനത്താവളമാണ്​ 2050ൽ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന കീർത്തി സ്വന്തമാക്കുക

MediaOne Logo

Web Desk

  • Updated:

    2023-06-07 18:16:51.0

Published:

7 Jun 2023 6:13 PM GMT

Dubai is preparing to build the worlds largest airport, worlds largest airport in dubai, latest gulf news
X

ദുബൈ: വ്യോമയാന രംഗത്തെ ഭാവിവികസനം മുൻനിർത്തി ലോകത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന്​ രൂപം നൽകാൻ ഒരുങ്ങി ദുബൈ. 2050ൽ വിസ്​തൃതിയിൽ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയിൽ ഒരുങ്ങും. നഗരവികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഭാഗമായാണ്​ ഈ നീക്കം

ദുബൈ സൗത്തിലാണ്​ ഏറ്റവും വലിയ വിമാനത്താവളം സജ്ജമാവുക. ​ഫ്രീസോണുകളും പാർപ്പിട സമുച്ചയങ്ങളും ഉൾപ്പെടെ ഭാവി വികസന പദ്ധതികളിൽ ഇതും ഉൾപ്പെടുമെന്ന്​ ദുബൈ സൗത്ത്​ അധികൃതർ ട്വിറ്ററിൽ വെളിപ്പെടുത്തി. നിലവിലെ ആൽ മക്​തും അന്താരാഷ്​ട്ര വിമാനത്താവളമാണ്​ 2050ൽ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന കീർത്തി സ്വന്തമാക്കുക. ദുബൈ വേൾഡ്​ സെൻട്രൽ എന്ന പേരിൽ അറിയപ്പെടുന്ന ഈ വിമാനത്താവള വികസനത്തിന്​ 120 ബില്യൻ ദിർഹമാണ്​ കണക്കാക്കുന്നത്​. വിവിധ ഘട്ടങ്ങളിലായാകും വികസനം നടപ്പാക്കുക.

2010ൽ കാർഗോ വിമാനത്താവളം എന്ന നിലക്കാണ്​ ഇതി​ന്‍റെ തുടക്കം. 2013 ഓടെ യാതാവിമാനങ്ങൾക്കും തുടക്കം കുറിച്ചു. അഞ്ച്​ മുതൽ ഏഴ്​ ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ നിലവിൽ വിമാനത്താവളത്തിനു സാധിക്കും. വൻതോതിൽ ചരക്കുകൈമാറ്റത്തിനുള്ള സൗകര്യവും ഇവിടെയുണ്ട്​. 145 സ്​ക്വയർ കിലോമീറ്റർ ദൈർഘ്യത്തിലാണ്​ ദുബൈ സൗത്ത്​സ്​ഥിതി ചെയ്യുന്നത്​. ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യോമയാന സൗകര്യങ്ങളാകും ഭാവി നഗര വികസന പദ്ധതിയുടെ ഭാഗമായി ഇവിടെ തയാറാക്കുക. ​വിമാനത്താവളം മാത്രമല്ല, കടലും കരയും ഉൾപ്പെടുത്തിയുള്ള സംയോജിത ഗതാഗത ശംൃഖലയും ദുബൈ സൗത്ത്​ വികസന പദ്ധതിയിൽ ഉൾപ്പെടുംവികസനം പൂർത്തിയാകുന്നതോടെ പ്രതിവർഷം 255 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ഈ വിമാനത്താവളത്തിനാകും.

TAGS :

Next Story