ഗൾഫ് രാജ്യങ്ങളില്‍ നാളെ ബലി പെരുന്നാള്‍

വിശ്വാസികളുടെ ആഗോളസംഗമമായ അറഫയും ഹജ്ജും വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഹ്ലാദം കൂടിയാണ് ബലി പെരുന്നാൾ.

MediaOne Logo

Web Desk

  • Updated:

    2021-07-19 17:34:25.0

Published:

19 July 2021 5:34 PM GMT

ഗൾഫ് രാജ്യങ്ങളില്‍ നാളെ ബലി പെരുന്നാള്‍
X

ഗൾഫ് രാജ്യങ്ങൾ നാളെ ബലി പെരുന്നാളിനെ വരവേൽക്കും. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും പെരുന്നാൾ ആഘോഷം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഗൾഫിലെ പ്രവാസി സമൂഹം. കേരളത്തിൽ മറ്റന്നാളാണ് പെരുന്നാൾ.

പ്രവാചകൻ ഇബ്റാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണ പുതുക്കലാണ് ബലി പെരുന്നാൾ. വിശ്വാസികളുടെ ആഗോളസംഗമമായ അറഫയും ഹജ്ജും വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഹ്ലാദം കൂടിയാണ് ബലി പെരുന്നാൾ. കോവിഡ് നിയന്ത്രണങ്ങളോടെ ഇക്കുറി സൗദി, യു.എ.ഇ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈദ്ഗാഹുകളിലും പള്ളികളും പെരുന്നാൾ നമസ്കാരം നടക്കും.

ഒമാനിൽ പക്ഷെ, പെരുന്നാളിന് സമ്പൂർണ ലോക്ക്ഡൗൺ ആരംഭിക്കും. പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കണമെന്നാണ് നിർദേശം. ബഹ്റൈനിൽ ഗ്രാൻഡ് മസ്ജിദിൽ 30 പേർക്ക് നമസ്കാരത്തിന് എത്താൻ അനുമതി നൽകിയിട്ടുണ്ട്.

യു എ ഇയിൽ ഈദ് നമസ്കാരവും ഖുതുബയും 15 മിനിറ്റിൽ ഒതുക്കണം. നമസ്കാരത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ ഈദ്ഗാഹും പള്ളികളും തുറക്കൂ. പ്രാർഥന കഴിഞ്ഞാൽ ഉടൻ അടക്കുകയും വേണം. പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഒരാഴ്ചയോളം നീളുന്ന അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ അവധിക്ക് ശേഷവും കോവിഡ് കേസും മരണങ്ങളും വർധിക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ കനത്ത ജാഗ്രതയിലാണ് പെരുന്നാൾ ആഘോഷം.

TAGS :

Next Story