Quantcast

സൗദി അരാംകോയുടെ അബ്കൈക്ക് പ്ലാന്റിന് ആഗോള ബഹുമതി

സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ മൂന്നാമത്തെ ഏറ്റവും വലിയ പ്ലാന്റായാണ് അബ്കൈക്കിനെ തെരഞ്ഞെടുത്തത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഫോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ ടെക്നോളജി ഉപയോഗിക്കുന്ന പ്ലാന്റെന്ന ബഹുമതിയാണ് അബ്കൈക്കിന് ലഭിച്ചത്.

MediaOne Logo

Web Desk

  • Published:

    29 Sep 2021 5:01 PM GMT

സൗദി അരാംകോയുടെ അബ്കൈക്ക് പ്ലാന്റിന് ആഗോള ബഹുമതി
X

സൗദി അരാംകോയുടെ അബ്കൈക്ക് പ്ലാന്റിന് ആഗോള ബഹുമതി. നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ എണ്ണ ഖനന പ്ലാന്റായാണ് അബ്കൈക്കിനെ തെരഞ്ഞെടുത്തത്. ബഹുമതി നേടുന്ന സൗദി ആരാംകോയുടെ മൂന്നാമത്തെ പ്ലാന്റാണ് അബ്കൈക്ക്. വേള്‍ഡ് ഇക്കണോമിക് ഫോറമാണ് ബഹുമതി നല്‍കിയത്.

സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ മൂന്നാമത്തെ ഏറ്റവും വലിയ പ്ലാന്റായാണ് അബ്കൈക്കിനെ തെരഞ്ഞെടുത്തത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഫോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ ടെക്നോളജി ഉപയോഗിക്കുന്ന പ്ലാന്റെന്ന ബഹുമതിയാണ് അബ്കൈക്കിന് ലഭിച്ചത്. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഖനനവും പ്രോസസ്സിങ്ങും നടക്കുന്ന പ്ലാന്റുകളില്‍ ഒന്നാണ് അബ്കൈക്ക്. അരാംകോയുടെ തന്നെ മറ്റു രണ്ട് പ്ലാന്റുകള്‍ സമാന നേട്ടം മുമ്പ് കൈവരിച്ചിട്ടുണ്ട്. ഉസ്മാനിയ്യ വാതക പ്ലാന്റ്. ഖുറൈസ് ഓയില് കോപ്ലക്സ് എന്നിവയാണ് ഇവ. എണ്ണ പര്യവേഷണത്തിനും ഖനത്തിനും ഉപയോഗിക്കുന്ന ടെക്നോളജി, മെഷിനറികള്‍, ഫാക്ടറികള്‍, കോംപ്ലക്സുകള്‍ എന്നിവ ഫോര്‍ത്ത് ജനറേഷനിലേക്ക് മാറ്റുന്നതിനെ അടിസ്ഥാനമാക്കിയാണ് ബഹുമതി നല്‍കുന്നത്. ഉന്നത സാങ്കേതിക വിദ്യയില്‍ ഏറെ മുന്നേറ്റം സാധ്യമാക്കിയതിന് കമ്പനിക്ക് ലഭിച്ച അംഗീകാരമാണിതെന്ന് സൗദി അരാംകോ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മേധാവി നബീല്‍ അല്‍ നുഐം പറഞ്ഞു.

TAGS :

Next Story