ഒറ്റപ്പേരുകാരുടെ സന്ദർശന വിലക്ക്; ഇളവുകളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്

വിസിറ്റ് വിസയിൽ ഒന്നിൽ കൂടുതൽ പേരും പാസ്‌പോർട്ടിലെ രണ്ടാം പേജിൽ കുടുംബപപ്പേരോ, പിതാവിന്‍റെ പേരോ മതി.

MediaOne Logo

Web Desk

  • Updated:

    2022-11-24 08:29:55.0

Published:

24 Nov 2022 8:29 AM GMT

ഒറ്റപ്പേരുകാരുടെ സന്ദർശന വിലക്ക്;  ഇളവുകളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്
X

ദുബൈ: ഒറ്റ പേരുകാരുടെ സന്ദർശന വിലക്കില്‍ ഇളവുകളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. വിസിറ്റ് വിസയിൽ ഒന്നിൽ കൂടുതൽ പേരും പാസ്‌പോർട്ടിലെ രണ്ടാം പേജിൽ കുടുംബപപ്പേരോ, പിതാവിന്‍റെ പേരോ മതി. ഓൺ അറൈവൽ വിസക്ക് യോഗ്യതയുള്ളവർക്ക് പാസ്‌പോർട്ടിലെ രണ്ടാം പേജിൽ കുടുംബപ്പേരോ, പിതാവിന്‍റെ പേരോ വേണം.

പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമാണ് കൊടുത്തിരിക്കുന്നതെങ്കില്‍ രാജ്യത്തേയ്ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് യു.എ.ഇ വ്യക്തമാക്കിയിരുന്നു. ടൂറിസ്റ്റ്, വിസിറ്റിങ് എന്നിങ്ങനെ ഏത് വിസയിലായാലും പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് ( സിംഗിള്‍ നെയിം) മാത്രമാണ് ഉള്ളതെങ്കില്‍ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് യു.എ.ഇ പറയുന്നത്. യുഎഇയുടെ വ്യാപാര പങ്കാളിയായ ഇന്‍ഡിഗോ വിമാന കമ്പനിക്ക് ഈ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പാസ്‌പോര്‍ട്ടില്‍ പേരിനോട് ചേര്‍ന്നുള്ള സര്‍ നെയിം, ഫസ്റ്റ് നെയിം കോളങ്ങളില്‍ പേരിന്റെ മറ്റു ഭാഗങ്ങള്‍ വ്യക്തമായി കാണിച്ചിരിക്കണമെന്നാണ് യു.എ.ഇയുടെ നിര്‍ദേശത്തില്‍ പറയുന്നത്. സര്‍നെയിം, ഫസ്റ്റ് നെയിം കോളങ്ങളില്‍ കൂടി അതേ സിംഗിള്‍ നെയിം നല്‍കി അപ്‌ഡേറ്റ് ചെയ്താല്‍ റെസിഡന്‍സ് പെര്‍മിറ്റും സ്ഥിര വിസയുമുള്ള യാത്രക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാമെന്നും ഇന്‍ഡിഗോയുടെ പ്രസ്താവനയില്‍ പറയുന്നു.

TAGS :

Next Story