Quantcast

ഗൾഫ്​ റെയിൽവേ പദ്ധതി സജീവം; സൗദിയിലും യു.എ.ഇയിലും പാതനിർമാണം തുടരുന്നു

സൗദി അറേബ്യയും യു.എ.ഇയുമാണ്​ പ്രവർത്തനങ്ങളിൽ മുന്നിൽ. മറ്റു ഗൾഫ്​ രാജ്യങ്ങളും പദ്ധതിക്ക്​ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്​.

MediaOne Logo

Web Desk

  • Published:

    11 Oct 2022 12:07 AM IST

ഗൾഫ്​ റെയിൽവേ പദ്ധതി സജീവം; സൗദിയിലും യു.എ.ഇയിലും പാതനിർമാണം തുടരുന്നു
X

ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റെയിൽ ശൃംഖലാ പദ്ധതിയുടെ നിർമാണജോലികൾ വീണ്ടും സജീവം. സൗദി അറേബ്യയും യു.എ.ഇയുമാണ്​ പ്രവർത്തനങ്ങളിൽ മുന്നിൽ. മറ്റു ഗൾഫ്​ രാജ്യങ്ങളും പദ്ധതിക്ക്​ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്​.

കോവിഡ്​ പ്രതിസന്ധിയെത്തുടർന്ന്​ ഗൾഫ്​ റെയിൽവെ പദ്ധതി ചിലയിടങ്ങളിൽ അനിശ്ചിതത്വത്തിൽ ആയിരുന്നു. എന്നാൽ പദ്ധതി പ്രവർത്തനങ്ങൾ വീണ്ടും ഊർജിതമായതായി ജി.സി.സി നേതൃത്വം അറിയിച്ചു​. സൗദി അറേബ്യക്കുള്ളിൽ ഇരുനൂറ്​ കിലോമീറ്റർ റെയിൽപ്പാതയുടെ നിർമാണം ഇതിനകം പൂർത്തിയായി.

പദ്ധതി നടപ്പാക്കാൻ എല്ലാ ഗൾഫ്​ രാജ്യങ്ങളും തങ്ങളുടേതായ നിലക്കുള്ള നടപടികൾ തുടരുകയാണെന്ന്​ ജി.സി.സി നേതൃത്വം അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട്​ നിരവധി പഠനങ്ങൾ പുറത്തുവന്നു. യാത്രക്കു പുറമേ ചരക്കുകടത്തിലും വൻ മുന്നേറ്റം കുറിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നാണ്​ വിലയിരുത്തൽ. അതാത്​ രാജ്യങ്ങൾ പദ്ധതിയുടെ നടത്തിപ്പിനായി സ്വദേശികളെ പരിശീലിപ്പിച്ചു വരികയാണ്​. 15 ബില്യൻ ഡോളറാണ്​ റെയിൽവെ ശൃംഖലയുടെ ചെലവ്​ കണക്കാക്കുന്നത്​. ജി.സി.സി രാജ്യങ്ങളുടെ പൊതുവായ പുരോഗതിക്ക് ​റെയിൽവെ ശൃംഖല ഏറെ ഗുണം ചെയ്യും.

കുവൈത്ത്​ സിറ്റി, ദമ്മാം, അബൂദബി, അൽഐൻ, ഒമാൻ, ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ്​ രാജ്യങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വിപുലമായ റെയിൽ ശൃംഖലയാണ്​ ജി.സി.സി വിഭാവന ചെയ്യുന്നത്​.

TAGS :

Next Story