Quantcast

യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ നീക്കാൻ അടിയന്തര നടപടി വേണമെന്ന് ഇന്ത്യ

ദുബൈ ഹെൽത്ത്​ അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം യു.എ.ഇയിൽ മടങ്ങിയെത്തി

MediaOne Logo

Web Desk

  • Published:

    9 July 2021 2:14 AM GMT

യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ നീക്കാൻ അടിയന്തര നടപടി വേണമെന്ന് ഇന്ത്യ
X

ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ നീക്കാൻ അടിയന്തര നടപടി വേണമെന്ന്​ യു.എ.ഇയിലെ​ ഇന്ത്യൻ അംബാസിഡർ പവൻ കപൂർ. മന്ത്രിയും ദുബൈ എക്​സ്​പോ ഡയറക്​ടർ ജനറലുമായ റീം അൽ ഹാഷ്മിയുമായി നടത്തിയ ചർച്ചയിലാണ്​ ഇക്കാര്യം മുന്നോട്ടുവെച്ചത്​.

വാക്​സിനെടുത്ത ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടപടി​ വേണമെന്നും​ ഇന്ത്യയിലെയും യു.എ.ഇയിലെയും വാക്​സിനുകൾക്ക്​ പരസ്​പരം അനുമതി നൽകുന്നതിനെ കുറിച്ചും ചർച്ച നടന്നു. അതിനിടെ, ഇന്ത്യയിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകർ യു.എ.ഇയിൽ തിരിച്ചെത്തി തുടങ്ങി.

ദുബൈ ഹെൽത്ത്​ അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം യു.എ.ഇയിൽ മടങ്ങിയെത്തി. ആസ്​റ്റര്‍ ഹോസ്പിറ്റലുകളിലെയും ക്ലിനിക്കുകളിലെയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ്​ എത്തിയത്​. മറ്റു സ്വകാര്യ മെഡിക്കൽ സംരംഭങ്ങളും ഇന്ത്യയിൽ കുടുങ്ങിയ ജീവനക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള തിടുക്കത്തിലാണ്.​

TAGS :

Next Story