Quantcast

ദുബൈയിൽ കാണാതായ കോഴിക്കോട്​ സ്വദേശി ശുചിമുറിയിൽ മരിച്ച നിലയിൽ

ഖത്തറിലായിരുന്ന സഞ്ജയ്​ അടുത്തിടെയാണ് സന്ദർശക വിസയിൽ​ ദുബൈയിൽ എത്തിയത്​

MediaOne Logo

Web Desk

  • Published:

    1 March 2023 10:52 AM GMT

സഞ്ജയ്​ രാമചന്ദ്രൻ
X

ദുബൈ: ദുബൈയിൽ കാണാതായ കോഴിക്കോട്​ സ്വദേശിയെ ബാത്ത്​റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്​.എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ്​ രാമചന്ദ്രൻ (52) ആണ്​ മരിച്ചത്​. ഇദ്ദേഹത്തെ ഫെബ്രുവരി 17 മുതൽ കാണാനില്ലെന്ന്​ കാണിച്ച്​ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന്​ പൊലീസ്​ നടത്തി അന്വേഷണത്തിലാണ്​​ ഇദ്ദേഹത്തെ താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ചതായി കണ്ടെത്തിയത്​.

ഖത്തറിലായിരുന്ന സഞ്ജയ്​ അടുത്തിടെയാണ് സന്ദർശക വിസയിൽ​ ദുബൈയിൽ എത്തിയത്​. ബർദുബൈയിലെ ഐ.ടി സ്ഥാപനത്തിൽ ബിസിനസ്​ ഡവലപ്​മെന്‍റ്​ മാനേജരായി ജോലി ചെയ്യുകയായിരുന്നു. ദുബൈയിൽ മറ്റ്​ ബന്ധുക്കളില്ലാത്തതിനാൽ നാട്ടിൽനിന്ന്​ സഹോദരി സന്ധ്യയും ഭർത്താവ്​ വേണുഗോപാലും ബുധനാഴ്ച ദുബൈയിൽ എത്തുമെന്ന്​ അറിയിച്ചിട്ടുണ്ട്​.

പിതാവ്​: പരേതനായ രാമചന്ദ്രൻ മേനോൻ. മാതാവ്​: പരേതയായ ഉമ മേനോൻ. അവിവാഹിതനാണ്​. സംസ്കാരം ദുബൈയിൽ.




TAGS :

Next Story