Quantcast

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഗൾഫ് നാടുകളിൽ മരിച്ചത് 21374 ഇന്ത്യക്കർ; ഔദ്യോഗിക കണക്കുകൾ പുറത്ത്

കോവിഡ് മഹാമാരിയാണ് മരണസംഖ്യ ഉയർത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-07-25 19:31:57.0

Published:

25 July 2022 5:22 PM GMT

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഗൾഫ് നാടുകളിൽ മരിച്ചത് 21374 ഇന്ത്യക്കർ; ഔദ്യോഗിക കണക്കുകൾ പുറത്ത്
X

കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 21374 ഇന്ത്യക്കാർ ഗൾഫ് നാടുകളിൽ വെച്ച് മരിച്ചതായി ഔദ്യോഗിക കണക്ക്. പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഗൾഫിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മരിച്ചത് സൗദി അറേബ്യയയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരിയുടെ മൂർധന്യ ഘട്ടം ഉൾപ്പെടുന്ന 2019 മുതൽ 2021 വരെ ഗൾഫ് രാജ്യങ്ങളിൽ മരിച്ച ഇന്ത്യക്കാരുടെ കണക്കാണ് പാർലിമെന്റിൽ കേന്ദ്രം വെളിപ്പെടുത്തിയത്. യുഎഇയിലും സൗദി അറേബ്യയിലുമാണ് ഇക്കാലയളവിൽ കൂടുതൽ ഇന്ത്യക്കാർ മരിച്ചത്. സൗദി അറേബിയയിൽ 2019ൽ 2,353 ഇന്ത്യക്കാരുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2020 ൽ ഇത് 3753 ആയി ഉയർന്നു. 2021 ൽ സൗദിയിൽ 2328 ഇന്ത്യക്കാരാണ് മരിച്ചത്.

യുഎഇയിൽ 2019ൽ 1,751 പേരുടെ മരണം രേഖപ്പെടുത്തിയപ്പോൾ 2020 ൽ ഇത് 2,454 ആയി ഉയർന്നു. 2021ൽ വീണ്ടും വർധിച്ച് മരണസംഖ്യ 2,714 ആയി. 2020 ലും 21 ലും കോവിഡ് മഹാമാരിയാണ് മരണസംഖ്യ ഉയർത്തിയത്. മൂന്നാം സ്ഥാനത്തുള്ള കുവൈത്തിൽ 3187ഇന്ത്യക്കാരാണ് കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മരിച്ചത്. 2019ൽ 707, 2020ൽ 1279 , 2021 ൽ 1201 എന്നിങ്ങനെയാണ് വർഷം തിരിച്ചുള്ള കണക്ക്. ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ത്യൻ തൊഴിലാളികൾ വൻതോതിൽ എത്തിച്ചേർന്ന ഖത്തറിൽ 2019 ൽ 250ഉം 2020ൽ 385 ഉം 2021ൽ 420 പേരുമാണ് മരിച്ചത്. ബഹ്‌റൈനിൽ 2019ൽ 211 ഉം 2020ൽ 303 ഉം 2021ൽ 352 ഉം ഇന്ത്യക്കാരുടെ മരണം രേഖപ്പെടുത്തി. ഒമാനിൽ കഴിഞ്ഞ വർഷം 913 ഇന്ത്യൻ തൊഴിലാളികളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.


TAGS :

Next Story