Quantcast

കുവൈത്തിൽ 4,000 വർഷം പഴക്കമുള്ള ദിൽമുൻ നാഗരികതയുടെ വെങ്കലയുഗ ക്ഷേത്രം കണ്ടെത്തി

സമീപ കാലത്ത് രാജ്യത്ത് നടന്ന പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നാണിത്

MediaOne Logo

Web Desk

  • Published:

    27 Oct 2025 3:53 PM IST

കുവൈത്തിൽ 4,000 വർഷം പഴക്കമുള്ള ദിൽമുൻ നാഗരികതയുടെ വെങ്കലയുഗ ക്ഷേത്രം കണ്ടെത്തി
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലാക്ക ദ്വീപിൽ 4,000 വർഷം പഴക്കമുള്ള ദിൽമുൻ നാഗരികതയുടെ വെങ്കലയുഗ ക്ഷേത്രം കണ്ടെത്തി. കുവൈത്ത്-ഡാനിഷ് പുരാവസ്തു ​ഗവേഷകരുടെ നേത‍ൃത്വത്തിലാണ് ക്ഷേത്രം കണ്ടെത്തിയത്. സമീപ കാലത്ത് രാജ്യത്ത് നടന്ന പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നാണിത്. മുൻപ് ഇതേ സ്ഥലത്ത് നിന്ന് മറ്റൊരു ക്ഷേത്രവും കണ്ടെത്തിയിരുന്നു. ഇതിനടിയിൽ നിന്നാണ് ഇപ്പോൾ ദിൽമുൻ നാഗരികതയുടെ വെങ്കലയുഗ ക്ഷേത്രം കണ്ടെത്തിയിരിക്കുന്നത്. രണ്ടും 4000 വർഷം പഴക്കമുള്ളതാണെന്ന് കണക്കാക്കുന്നു.

രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള പുരാവസ്തു ദൗത്യങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് പുരാവസ്തു, മ്യൂസിയം മേഖലയുടെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെദ പറഞ്ഞു.

TAGS :

Next Story