Quantcast

അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു

MediaOne Logo

Web Desk

  • Published:

    13 Aug 2023 9:15 PM GMT

അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു
X

അടൂർ എൻ.ആർ.ഐ.ഫോറം, കുവൈത്ത് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു. അടൂരോണം- 2023 എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ കൂപ്പൺ പ്രകാശനം ശ്രീകുമാർ എസ്. നായർ , റിജോ കോശിക്ക് നല്കി നിർവഹിച്ചു.

സെപ്തംബർ 22 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ അതിഥിയായിരിക്കും.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്മാര്‍ അണിനിരക്കുന്ന സംഗീത വിരുന്നും , വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെ.സി ബിജു, അനീഷ് എബ്രഹാം, ജോൺ മാത്യു, മനീഷ് തങ്കച്ചൻ, സി.ആർ റിൻസൺ എന്നിവർ ആശംസകള്‍ നേര്‍ന്നു.

TAGS :

Next Story