Quantcast

കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ രണ്ടു സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

MediaOne Logo

Web Desk

  • Published:

    14 Oct 2023 1:46 AM IST

Air India Express
X

കുവൈത്തിൽ നിന്നും കണ്ണൂർ സെക്ടറിലേക്ക് ആഴ്ചയിൽ രണ്ടു സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. നിലവിൽ വ്യാഴാഴ്ചമാത്രമാണ് സർവീസുള്ളത്. ഈ മാസം 30 മുതലാണ് തിങ്കളാഴ്ച കൂടി സര്‍വീസ് ആരംഭിക്കുന്നത്.

പുലർച്ചെ 4.40ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തിൽ എത്തും. തിരിച്ച് കുവൈത്തിൽ നിന്ന് 8.40ന് പുറപ്പെട്ട് വൈകിട്ട് നാലിന് കണ്ണൂരിലെത്തും.

കണ്ണൂരിലേക്ക് കുവൈത്തിൽ നിന്ന് ആഴ്ചയിൽ മൂന്നു ദിവസം സർവീസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് നിലച്ചതോടെ ഈ മേഖലയിള്ളുവരുടെ യാത്ര ദുരിതത്തിലായിരുന്നു. ആഴ്ചയിൽ രണ്ടു സർവീസുകൾ ആരംഭിക്കുന്നതോടെ കുവൈത്ത്-കണ്ണൂർ യാത്രക്കാർക്ക് ഏറെ ആശ്വാസമാകും.

TAGS :

Next Story