Quantcast

കുവൈത്തിലേക്ക് വിമാനടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ

യാത്രക്കാരും ട്രാവൽ ഏജന്‍റുമാരും സമൂഹ മാധ്യമങ്ങളിൽ വരുന്ന വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും എയർ ഇന്ത്യ കുവൈത്ത് ഓഫീസ് അറിയിച്ചു .

MediaOne Logo

Web Desk

  • Published:

    4 Sept 2021 11:14 PM IST

കുവൈത്തിലേക്ക്  വിമാനടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ
X

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കെ വിഷയത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. കുവൈത്തിലേക്ക് വിമാനടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരും ട്രാവൽ ഏജന്‍റുമാരും സമൂഹ മാധ്യമങ്ങളിൽ വരുന്ന വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും എയർ ഇന്ത്യ കുവൈത്ത് ഓഫീസ് അറിയിച്ചു .

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസും കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസിനു നിലവിൽ ടിക്കറ്റ് നിരക്ക് പ്രഖ്യാപിക്കുകയോ ബുക്കിങ് ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് എയർ ഇന്ത്യ കുവൈത്ത് സെയിൽസ് ഓഫീസ് ട്രാവൽ ഏജൻസികൾക്ക് അയച്ച സന്ദേശത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

സർവീസ് ആരംഭിക്കുന്നതിനായി ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്. സർവീസിന് അനുമതി ലഭിക്കുകയും സീറ്റുകൾ നിശ്ചയിച്ചു കിട്ടുകയും ചെതാൽ മാത്രമേ ബുക്കിങ് ആരംഭിക്കുയുള്ളൂവെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.

TAGS :

Next Story