Quantcast

കുവൈത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് സായുധ സേന

ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം

MediaOne Logo

Web Desk

  • Published:

    10 May 2026 3:50 PM IST

കുവൈത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് സായുധ സേന
X

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണം. രാജ്യത്തെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ ശ്രമിച്ച ഡ്രോണുകൾ കുവൈത്ത് സായുധ സേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതിരാവിലെയാണ് നിരവധി ഡ്രോണുകൾ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ ശ്രമിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഡ്രോണുകൾ കണ്ടെത്തിയ ഉടൻ തന്നെ നിരീക്ഷണം ശക്തമാക്കുകയും അംഗീകൃത സൈനിക നടപടിക്രമങ്ങൾ അനുസരിച്ച് അവയെ കൈകാര്യം ചെയ്യുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് സൗദ് അബ്ദുൽ അസീസ് അൽ അത്വാൻ അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് സായുധ സേന പൂർണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു

TAGS :

Next Story