കുവൈത്തിൽ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ മരിച്ചു
കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും വൈദ്യുതി, ജല വിതരണ ശൃംഖലകൾക്ക് തടസ്സമില്ല

കുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റുകളിലൊന്നിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ മരിച്ചു. ആക്രമണത്തിൽ പ്ലാന്റിലെ ഒരു സർവീസ് കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് അടിയന്തര സംഘങ്ങളും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
മരിച്ച ഇന്ത്യൻ തൊഴിലാളിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരണത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബത്തിന് അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി എംബസി അറിയിച്ചു . സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നതിനായി കുവൈത്ത് അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നതായും അറിയിച്ചു.
വൈദ്യുതി, ജല വിതരണ ശൃംഖലകൾക്ക് തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. പ്ലാന്റിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ശാന്തരായിരിക്കണമെന്നും വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും സുതാര്യമായ രീതിയിൽ വിവരങ്ങൾ കൈമാറുമെന്നും വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയ വക്താവ് ഫാത്തിമ ജൗഹർ ഹയാത്ത് വ്യക്തമാക്കി.
Adjust Story Font
16

