Quantcast

ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ ബോധപൂർവം ലംഘിക്കുന്നു; കുവൈത്ത് യു.എന്‍ പ്രതിനിധി

MediaOne Logo

Web Desk

  • Updated:

    2023-11-09 05:11:59.0

Published:

9 Nov 2023 9:24 AM IST

International laws
X

ഗസ്സയിൽ ക്രൂരമായ ആക്രമണങ്ങൾ തുടരുന്ന ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളുടെ ബോധപൂർവമായ ലംഘനമാണ് നടത്തുന്നതെന്ന് കുവൈത്ത് യു.എന്‍ പ്രതിനിധി ഫഹദ് അൽ അജ്മി.

കഴിഞ്ഞ ദിവസം നടന്ന യു.എൻ ജനറൽ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീനില്‍ നടക്കുന്നത് വംശഹത്യയാണ്, എന്നാല്‍ ലോകം ഒരു കാഴ്ചക്കാരനായി നിൽക്കുകയാണ്.

ഇസ്രായേൽ അധിനിവേശത്തെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമങ്ങൾക്ക് ഇക്കാര്യം മറക്കാൻ കഴിയില്ലെന്നും അൽ അജ്മി പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷത്തിടയില്‍ ഇസ്രായേൽ അധിനിവേശത്തെ അപലപിച്ച് 140 പ്രമേയങ്ങളാണ് യു.എൻ പൊതുസഭ അംഗീകരിച്ചത്. പ്രശ്നങ്ങൾക്ക് ദ്വിരാഷ്ട്ര പരിഹാരമാണ് ഏക വഴിയും പരിഹാരവുമെന്ന് അൽ അജ്മി പറഞ്ഞു.

TAGS :

Next Story