Quantcast

ചന്ദ്രയാൻ-3 വിജയത്തിൽ ഇന്ത്യക്ക് കുവൈത്തിന്റെ അഭിനന്ദനം

MediaOne Logo

Web Desk

  • Published:

    25 Aug 2023 11:33 AM GMT

Kuwait ruler
X

ചന്ദ്രയാൻ-3 വിജയത്തിൽ ഇന്ത്യക്ക് കുവൈത്തിന്റെ അഭിനന്ദനം. കുവൈത്ത് ഭരണ നേതൃത്വം ഇന്ത്യൻ പ്രധാനമന്ത്രിക്ക് അഭിനന്ദന സന്ദേശങ്ങള്‍ അയച്ചു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ചന്ദ്രയാൻ-3 ബഹിരാകാശ പേടകം സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി.

ബഹിരാകാശ ശാസ്ത്രത്തിലെ ഈ ചരിത്ര നേട്ടം മുഴുവൻ മനുഷ്യരാശിക്കും ഉപയോഗപ്പെടുമെന്നും, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം മഹത്തായ വിജയമാണ് നേടിയതെന്നും അമീർ സന്ദേശത്തിൽ പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രിക്കും സർക്കാരിനും ജനങ്ങൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. കുവൈത്ത് കിരീടാവകാശിയും,പ്രധാനമന്ത്രിയും അഭിനന്ദന സന്ദേശം അയച്ചു.

TAGS :

Next Story