Quantcast

ഗാസയിലേക്കുള്ള ദുരിതാശ്വാസ സഹായങ്ങള്‍ തുടര്‍ന്ന് കുവൈത്ത്

MediaOne Logo

Web Desk

  • Updated:

    2023-11-24 09:03:16.0

Published:

24 Nov 2023 9:02 AM GMT

ഗാസയിലേക്കുള്ള ദുരിതാശ്വാസ സഹായങ്ങള്‍ തുടര്‍ന്ന് കുവൈത്ത്
X

ഗാസയിലേക്കുള്ള ദുരിതാശ്വാസ സഹായങ്ങള്‍ തുടര്‍ന്ന് കുവൈത്ത്. ഫലസ്തീനികൾക്കുള്ള സഹായവസ്തുക്കളുമായി കുവൈത്തിൽനിന്ന് 27 മത് വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി.

40 ടൺ ഭക്ഷണവും മെഡിക്കൽ സാമഗ്രികളും ടെന്റുകളും അടങ്ങുന്നതാണ് സഹായം. ഗസ്സയിലേക്ക് വരും ദിവസങ്ങളിൽ കടുതൽ സഹായങ്ങൾ അയക്കുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പബ്ലിക് റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ സെയ്ദ് പറഞ്ഞു.

കുവൈത്ത് ഭരണകൂടത്തിന്റെ മാനുഷിക പങ്ക് പ്രകടമാകുന്നതാണ് സഹായ സാമഗ്രികളെന്ന് അൽ സെയ്ദ് വ്യക്തമാക്കി.

TAGS :

Next Story