Quantcast

സമൂഹമാധ്യമ ഉപയോക്താക്കൾ ജാഗ്രതേ; നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്

വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലായി 48 നിയമലംഘനങ്ങൾ കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    22 Nov 2025 7:11 PM IST

സമൂഹമാധ്യമ ഉപയോക്താക്കൾ ജാഗ്രതേ; നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്
X

കുവൈത്ത് സിറ്റി: ഓൺലൈൻ നിയമലംഘനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സൈബർക്രൈം വിഭാഗം നടത്തിയ വ്യാപകമായ സുരക്ഷാ പരിശോധനയിൽ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലായി 48 നിയമലംഘനങ്ങൾ കണ്ടെത്തി.

പൊതുജന മര്യാദകൾക്കെതിരായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കൽ, അശ്ലീല പെരുമാറ്റം പ്രോത്സാഹിപ്പിക്കൽ, വ്യക്തികളെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരണ നൽകൽ, അയൽരാജ്യങ്ങളെ അധിക്ഷേപിക്കുന്ന പോസ്റ്റുകൾ തുടങ്ങിയ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിരോധിതവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച വ്യാജ അക്കൗണ്ടുകളും പരിശോധനയിൽ പിടിച്ചെടുത്തു.

ബന്ധപ്പെട്ട എല്ലാ പ്രതികൾക്കെതിരെയും നിയമനടപടി ആരംഭിച്ചതായും കേസുകൾ അധികാരപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നവർ നിയമം അനുസരിക്കണമെന്നും ഉത്തരവാദിത്തത്തോടെ മാത്രം ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തെ അപമാനിക്കാനോ പൊതുക്രമം തകർക്കാനോ ഇവ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പു നൽകി.

TAGS :

Next Story