Quantcast

കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ ഒന്നര മണിക്കൂറിലേറെ വൈകി

രാവിലെ ഇന്ത്യൻ സമയം 8.10 ന് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട വിമാനം 10.30ഓടെയാണ് പുറപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2023-01-02 19:37:18.0

Published:

3 Jan 2023 12:23 AM IST

കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ ഒന്നര മണിക്കൂറിലേറെ വൈകി
X

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നു കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ IX394 വിമാനം പുറപ്പെടുന്നത് ഒന്നര മണിക്കൂറിലേറെ വൈകി. യാത്രക്കായി വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം വൈകുന്നതായി യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. വിമാനം കോഴിക്കോടുനിന്ന് പുറപ്പെടാൻ വൈകിയതാണ് കുവൈത്തിലെ യാത്രക്കാരെ ബാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ഇന്ത്യൻ സമയം 8.10 ന് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട വിമാനം 10.30ഓടെയാണ് പുറപ്പെട്ടത്. ഇതോടെ കുവൈത്തില്‍ എത്തേണ്ട വിമാനം വൈകുകയായിരുന്നു. അതിനിടെ കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങള്‍ നിരന്തരം വൈകുന്നതും റദ്ദാക്കുന്നതുമായ വിഷയത്തില്‍ അധികൃതര്‍ ഇടപെടണമെന്ന് മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടു.

TAGS :

Next Story