സാങ്കേതിക തകരാർ; കുവൈത്ത് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് IX 394 വിമാനം അടിയന്തരമായി തിരിച്ചിറക്കി

എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ എത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-11-01 14:32:26.0

Published:

1 Nov 2022 2:31 PM GMT

സാങ്കേതിക തകരാർ; കുവൈത്ത് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് IX 394 വിമാനം അടിയന്തരമായി തിരിച്ചിറക്കി
X

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച IX 394 ബോയിംഗ് 738 വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂറിനു ശേഷം കുവൈത്ത് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഉച്ചക്ക് 1.20 നു പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് 2.40 ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ എത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറിലധികം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

TAGS :

Next Story