Quantcast

കുവൈത്തിലെ മലയാളികൾക്കായി ഓണപൂക്കള മത്സരം നടത്തുന്നു

MediaOne Logo

Web Desk

  • Published:

    4 Aug 2023 3:07 AM GMT

Onapookala competition
X

കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ കുവൈത്തിലെ മലയാളികൾക്കായി തിരുവോണ ദിവസം ഓണപൂക്കള മത്സരം നടത്തുന്നു.

വീടുകളില്‍ ഒരുക്കിയ പൂക്കളങ്ങളാണ് മത്സരത്തില്‍ പരിഗണിക്കുക. സെപ്തംബര് 8 വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ഓണാഘോഷ ചടങ്ങിൽ വെച്ച് മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നല്‍കും.ഓണാഘോഷത്തിന്‍റെ ഭാഗമായി ഓണ സസ്യ, വിവിധ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം എന്നീവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

TAGS :

Next Story