Quantcast

ജനസംഖ്യയിൽ രണ്ടാമത്; കുവൈത്തിൽ ഒരു ദശലക്ഷം ഇന്ത്യക്കാർ

കുവൈത്തികൾ 1.57 ദശലക്ഷം

MediaOne Logo

Web Desk

  • Published:

    9 Feb 2025 11:17 AM IST

Easier Manpower Portal; New manpower portal in Kuwait to streamline employment services
X

കുവൈത്ത് സിറ്റി: 2024 അവസാനത്തോടെ, കുവൈത്തിൽ ഒരു ദശലക്ഷം ഇന്ത്യക്കാർ. ജനസംഖ്യയിൽ രണ്ടാമതാണ് 1,007,961 പേരുള്ള ഇന്ത്യൻ സമൂഹം. 2023 അവസാനത്തോടെയുണ്ടായിരുന്ന 1,000,726 പേരിൽനിന്ന് 0.7 ശതമാനം വർധനവാണുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷ (പിഎസിഐ)ന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, കുവൈത്തി ജനസംഖ്യ 1,567,983 ൽ എത്തി. 2023 അവസാനത്തോടെ അവരുടെ ജനസംഖ്യ 1,546,202 ആയിരുന്നു. ഇതിൽനിന്ന് 21,775 (1.3 ശതമാനം) വർധനവോടെ രാജ്യത്ത് ഏറ്റവും മുന്നിലെത്തി.

2024 അവസാനത്തോടെ 657,280 പേരുള്ള ഈജിപ്ഷ്യൻ സമൂഹം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്, മുൻ വർഷത്തെ 644,042 നെ അപേക്ഷിച്ച് രണ്ട് ശതമാനം വർധനവ്. നാലാം സ്ഥാനത്ത് ബംഗ്ലാദേശി സമൂഹമാണ്, അവരുടെ ജനസംഖ്യ ആറ് ശതമാനം വർധനവ് രേഖപ്പെടുത്തി. 2024 അവസാനത്തോടെ അവരുടെ ജനസംഖ്യ 292,810 ആയി, 2023 ൽ ഇത് 274,974 ആയിരുന്നു. 2024 അവസാനത്തോടെ 223,482 ജനസംഖ്യയുമായി ഫിലിപ്പിനോ സമൂഹം അഞ്ചാം സ്ഥാനത്തെത്തി, 2023 അവസാനത്തിലുണ്ടായിരുന്ന 267,259 ൽ നിന്ന് 16.3 ശതമാനത്തിന്റെ ഗണ്യമായ കുറവാണ് കാണിക്കുന്നത്.

183,103 ആളുകളുമായി സിറിയക്കാർ ആറാം സ്ഥാനത്താണ്, 2023 ൽ 161,439 ആയിരുന്നു, 11.8 ശതമാനം വർധനവ് കാണിക്കുന്നു. 2023 അവസാനത്തോടെ 145,633 പേരുണ്ടായിരുന്ന ശ്രീലങ്കക്കാർ 170,251 പേരുമായി ഏഴാം സ്ഥാനത്താണ്. 14.4 ശതമാനമാണ് വർധനവ്.

2023 അവസാനത്തോടെ 145,633 പേരുണ്ടായിരുന്ന സൗദികൾ 142,760 പേരുമായി എട്ടാം സ്ഥാനത്താണ്. 2.3 ശതമാനം വർധനവ്.

2024 അവസാനത്തോടെ 140,441 പേരുള്ള നേപ്പാളികൾ ഒമ്പതാം സ്ഥാനത്താണ്. മുൻ വർഷത്തെ 107,489 പേരിൽ നിന്ന് 23.4 ശതമാനം വർധനവാണ് നേപ്പാളി സമൂഹത്തിന് ഉണ്ടായത്. 94,749 പേരുമായി പാകിസ്താനികൾ പത്താം സ്ഥാനത്താണ്, 2023ലെ 91,058 പേരിൽ നിന്ന് മൂന്ന് ശതമാനമാണ് വർധനവ്.

TAGS :

Next Story